Tesla Cars | Image: AP
സാങ്കേതികരംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ആപ്പിള്‍ കാര്‍ നിര്‍മാണരംഗത്തേക്ക് കടന്നാല്‍ അത് ടെസ്‌ല കാറുകള്‍ക്ക് ശക്തമായ വെല്ലുവിളിയാവുമെന്ന് അനലിസ്റ്റ് മോര്‍ഗന്‍ സ്റ്റാന്‍ലി. ആപ്പിള്‍ സ്വന്തം കാര്‍ നിര്‍മിക്കാന്‍ പോവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 9ടു5മാക്ക് വെബ്‌സൈറ്റിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിലുള്ള മറ്റേതൊരു കമ്പനിയേക്കാളും ആപ്പിളില്‍നിന്ന് ശക്തമായ മത്സരമായിരിക്കും ടെസ്‌ല നേരിടേണ്ടി വരികയെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ സാങ്കേതിക വിദ്യാ വിപണിയിലെ ആപ്പിളിന്റെ മികവും ശേഷിയും തന്നെയാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
മൂലധന ലഭ്യത, കഴിവുള്ള പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമുള്ള ശേഷി, ഹാര്‍ഡ് വെയര്‍ രൂപകല്‍പനയില്‍ തെളിയിക്കപ്പെട്ട മികവ് എന്നിവയെല്ലാം അവയില്‍ ചിലതായി അദ്ദേഹം എടുത്തുപറയുന്നു.
ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, സേവനങ്ങള്‍ എന്നിവയുടെ സംയോജനത്തിലൂടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള ആഗ്രഹമാണ് ഇലക്ട്രിക് കാര്‍ വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ ആപ്പിളിന്റെ താല്‍പര്യത്തിന് പിന്നിലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി വിശദീകരിക്കുന്നു. ഉപഭോക്താക്കളുടെ അനുഭവം നാടകീയമായി മെച്ചപ്പെടുത്താന്‍ സാധിക്കുന്ന വലുതും അതിവേഗം വളരുകയും ചെയ്യുന്ന ഒരു വ്യവസായത്തിലേക്ക് പ്രവേശിക്കാനും കമ്പനിയ്ക്ക് ഇതുവഴി സാധിക്കും.
പ്രൊസസര്‍, ബാറ്ററി, ക്യാമറ, സെന്‍സറുകള്‍, ഡിസ്‌പ്ലേ എന്നിവിയല്‍ ആപ്പിള്‍ അടുത്തിടെ നടത്തിയ നിക്ഷേപങ്ങളും കാര്‍ നിര്‍മാണ വ്യവസായത്തിന് വേണ്ടിയാവാമെന്നും അനവിസ്റ്റുകള്‍ വിലയിരുത്തുന്നു.
ടെസ്ല മോഡല്‍ 3 നിര്‍മിക്കുന്ന സമയത്ത് ടെസ്ല കമ്പനിയെ ആപ്പിളിന് വില്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും എന്നാല്‍, അന്ന് ടിം കുക്ക് ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. 2024 ഓടെ ആപ്പിള്‍ ആദ്യ കാര്‍ പുറത്തിറക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: Apple Car will be formidable competition to Tesla says analyst
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..