അടുത്തിടെ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന് പിന്നാലെ മറ്റൊരു വമ്പന്‍ വില്‍പനോത്സവവുമായി ആമസോണ്‍ വീണ്ടുമെത്തുന്നു. ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍' ഒക്ടോബര്‍ നാലിന് ആരംഭിക്കും അഞ്ച് ദിവസം നീളുന്ന വില്‍പനോത്സവം ഒക്ടോബര്‍ എട്ടു വരെ നടക്കും. ഫ്‌ളിപ്കാര്‍ട്ടും താമസിയാതെ ദീപാവലി സെയില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

പത്ത് കോടിയോളം ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഡീലുകളും ഓഫറുകളും ലഭ്യമാവുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. സിറ്റിബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10 ശതമാനം അധിക കാഷ്ബാക്കും ആമസോണ്‍ പേ ആപ്പ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 15 ശതമാനം കാഷ്ബാക്ക് ഓഫറും ലഭ്യമാവും.

സാംസങ്, സോണി, എച്ച്പി, എല്‍ജി, നോക്കിയ, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍പനയ്ക്കുണ്ടാവും.  ഇതില്‍ ആപ്പിള്‍ ഐഫോണും പ്ലേ സ്റ്റേഷന്‍ 4 ഉം ആയിരിക്കും ശ്രദ്ധേയമായ ഉല്‍പന്നങ്ങള്‍.

കൂടാതെ വണ്‍ പ്ലസ്, ഡെല്‍, ഹോണര്‍, വിവോ തുടങ്ങിയവയും വില്‍പനയ്ക്കുണ്ടാവുമെന്നാണ് ആമസോണ്‍ വെബ്‌സൈറ്റില്‍ വന്ന ബാനറുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഗ്രേറ്റ് ഇന്ത്യന്‍ സെയിലേത് പോലെ നോ കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും വില്‍പനയ്ക്കുണ്ടാവും. 

വലിയ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളുമാണ് ഏറ്റവുമധികം വില്‍ക്കപ്പെടുന്നതെന്നാണ് ആമസോണ്‍ അതികൃതര്‍ പറയുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദീപാവലി വില്‍പനയേക്കാള്‍ രണ്ടിരട്ടിയിലധികം ഫോണുകള്‍ ഇത്തവണ വില്‍പനയ്ക്കുണ്ടാവും