-
ആമസോണിന്റെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ അലെക്സയുടെ മധുരമായ ശബ്ദം ഒരു പക്ഷെ നിങ്ങള്‍ കേട്ടുകാണും. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നും അലക്സയ്ക്ക് സമാനമായൊരു ശബ്ദത്തിനുടമയെ കണ്ടെത്തിയിരിക്കുന്നു. സുപ്രിയ കപൂര്‍. അലക്സയുടെ മുഖം എന്നാണ് സുഹൃത്തുക്കള്‍ സുപ്രിയയെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്.
അലക്സയെ പോലെ സംസാരിക്കുന്ന സുപ്രിയയുടെ വീഡിയോകള്‍ ഇപ്പോള്‍ ടിക് ടോക്കിലും മറ്റ് സോഷ്യല്‍മീഡിയാ സേവനങ്ങളിലും വൈറലാവുകയാണ്.
ശബ്ദം കൊണ്ടുതന്നെയാണ് സുപ്രിയ ജീവിക്കുന്നത്. അവര്‍ ഒരു റേഡിയോ ജോക്കിയാണ്. നിരവധി പരസ്യങ്ങള്‍ക്കും ഇവര്‍ ശബ്ദം നല്കിയിട്ടുണ്ടത്രേ. അലക്സയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സുപ്രിയ തന്നെയാണോ എന്ന സംശയം പോലും ഉയര്‍ന്നുകഴിഞ്ഞു.
എങ്കിലും അലെക്സയ്ക്ക് ശബ്ദം നല്‍കിയത് സുപ്രിയയല്ല. പക്ഷെ, അത്ഭുതം തോന്നുന്ന സമാനതയാണ് ഇരുവരുടേയും ശബ്ദങ്ങള്ക്കുള്ളത്. അലെക്സയുടെ ഉച്ചാരണം പോലും അതുപോലെ അനുകരിക്കാന്‍ സുപ്രിയക്കാവും.
അലക്സയോടെന്ന പോലെ സുഹൃത്തുക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സുപ്രിയ അലെക്സയുടെ ശൈലിയില്‍ മറുപടി പറയുന്ന വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
ശരിക്കും അലെക്സയുടെ ശബ്ദമാര്
മനുഷ്യരുടെ ശബ്ദ സാമ്പിളുകള്‍ യന്ത്രശബ്ദനിര്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും അലെക്സയുടെ സ്വന്തം ശബ്ദത്തിന് പിന്നില്‍ ഏതെങ്കിലും ഒരു വ്യക്തിയുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ ഹോളിവുഡ് താരമായ സാമുവല്‍ എല്‍ ജാക്സണെ പോലുള്ളവരുടെ ശബ്ദം അലെക്സയ്ക്കുണ്ട്.
'ന്യൂറല്‍ ടെക്സ്റ്റ്-ടു-സ്പീച്ച്'' ടെക്നോളജി അല്ലെങ്കില്‍ എന്ടിടിഎസ് വികസിപ്പിച്ചെടുത്തതാണ് അലെക്സയുടെ സംഭാഷണ ശൈലി തയ്യാറാക്കിയതെന്ന് ആമസോണ്‍ പറയുന്നു. സ്പീച്ച് സിന്തസിസ് മാര്‍ക്ക് ലാംഗ്വേജ് സാങ്കേതികത പരിഷ്കരിച്ചതാണ് എന്ടിടിഎസ്. ഇതില്‍ മെഷീന് ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നു. സംഭാഷണ സാമ്പിളുകള്‍ വ്യത്യസ്ത ശബ്ദങ്ങളായി (ഫോണീംസ് എന്നറിയപ്പെടുന്നു) വിഭജിച്ച് അവയെ ഒന്നിച്ച് ചേര്‍ത്ത് പുതിയ പദങ്ങളും വാക്യങ്ങളും രൂപപ്പെടുത്തുന്ന കോണ്കാറ്റനേറ്റീവ് സ്പീച്ച് സിന്തസിസ് ആണ് ആമസോണ്‍ നിലവില്‍ ഉപയോഗിച്ചുവരുന്നത്.
Content Highlights:amazone alexa like voice owner supriya kapoor
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..