സ്‌പെക്ട്രം ലേലത്തിന് മുമ്പ് 5ജി ഫോണ്‍ വാങ്ങിയവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം


ഇന്ത്യയിലെ ടെലികോം കമ്പനികൾ ലേലത്തിൽ സ്വന്തമാക്കിയ ഫ്രീക്വൻസി ബാന്‍ഡുകൾ പിന്തുണയ്ക്കുമെങ്കിൽ മാത്രമേ ഫോണുകളിൽ 5ജി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുള്ളൂ. 

Photo: MBI

5ജി ലേലം നടക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ വിപണിയില്‍ 5ജി ഫോണുകള്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇതിനകം നിരവധിയാളുകള്‍ 5ജി ഫോണ്‍ ഉപഭോക്താക്കളാണ്. എന്നാല്‍ നിങ്ങള്‍ വാങ്ങിയ 5ജി ഫോണ്‍ ഇന്ത്യയിലെ 5ജി നെറ്റ് വര്‍ക്കില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമോ ? ഈ ചോദ്യം ഏറെ പ്രസക്തമാണ്.

വിവിധ 5ജി ബാന്‍ഡുകള്‍ പിന്തുണയ്ക്കുമെന്ന് പറഞ്ഞാണ് 5ജി ഫോണുകള്‍ വിപണിയില്‍ എത്തിയത്. എന്നാല്‍, ഇന്ത്യയിലെ ടെലികോം കമ്പനികൾ ലേലത്തിൽ സ്വന്തമാക്കിയ ഫ്രീക്വൻസി ബാന്‍ഡുകൾ പിന്തുണയ്ക്കുമെങ്കിൽ മാത്രമേ ഫോണുകളിൽ 5ജി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുള്ളൂ.

ഇതുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന വിവരങ്ങളാണ് താഴെ

ഇന്ത്യയില്‍ നടന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ 88,078 കോടി രൂപ ചിലവാക്കി 24.7 ഗിഗാ ഹെര്‍ട്‌സ് സ്‌പെക്ട്രം സ്വന്തമാക്കിയ ജിയോയാണ് ഏറ്റവും കൂടുതല്‍ പണമിറക്കി കളിച്ചത്. തൊട്ടുപിന്നില്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയുമുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്‍258 എംഎം വേവ് ബാന്‍ഡ് മാത്രമാണ് അദാനി എന്റര്‍പ്രൈസസ് വാങ്ങിയത്.

ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍ വാങ്ങിയ സ്‌പെക്ട്രം ബാന്‍ഡുകള്‍ ഇവയാണ്

Credit: Indian Express
5ജി ബാൻഡ്ഫ്രീക്വൻസിസ്വന്തമാക്കിയവർ
n28700 MHzജിയോ
n5800 MHzജിയോ
n8900 MHzഎയർടെൽ
n31800 MHzജിയോ, എയർടെൽ, വി
n12100 MHzജിയോ, എയർടെൽ
n412500 MHzവി
n78700 MHzജിയോ
n773300 MHz - 3800 MHzജിയോ, വി, എയർടെൽ
n258(mmWave)3300 MHz - 4200 MHzജിയോ, വി, എയർടെൽ, അദാനി
ഇതില്‍ n28, n5, n8 എന്നീ മൂന്ന് ബാന്‍ഡുകള്‍ വലിയ വിസ്തൃതിയില്‍ കവറേജ് ലഭിക്കുന്നവയും വേഗം കുറവുമുള്ള ലോ സ്‌പെക്ട്രം ബാന്‍ഡുകളാണ്. മാത്രവുമല്ല ഈ വേഗം 5ജിയെ ഉണ്ടാകുമെന്ന് നമ്മള്‍ കരുതുന്ന വേഗതയേക്കാള്‍ എത്രയോ കുറവാകും. പക്ഷെ 4ജി വേഗതയേക്കാള്‍ കൂടുതലായിരിക്കും.

n3, n1, n41, n78, n77 എന്നീ അഞ്ച് ബാന്‍ഡുകളാണ് വലിയ വേഗതയും ദൂരമുള്ള കവറേജും കാര്യം ഒരുപോലെ കൈകാര്യം ചെയ്യുന്നത്.

അവസാനം കാണുന്ന mmWave ബാന്‍ഡിന് വേഗം വളരെ കൂടുതലായിരിക്കും എന്നാല്‍ ഈ നെറ്റ് വര്‍ക്കിന് നിശ്ചിത പരിധിക്കുള്ളിലേ കവറേജ് നല്‍കാന്‍ ശേഷിയുണ്ടാവൂ. ലേലത്തില്‍ പങ്കെടുത്ത നാല് കമ്പനികളും ഈ ബാന്‍ഡിനുള്ള അവകാശം സ്വന്തമാക്കിയിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനാകുന്ന ഫ്രീക്വന്‍സി ബാന്‍ഡ് ആയിരിക്കും ഇത്. അദാനി എന്റര്‍പ്രൈസസ് തങ്ങളുടെ ആഭ്യന്തര ആവശ്യത്തിന് വേണ്ടിയാണ് ഈ സ്‌പെക്ട്രം ലേലത്തിനെടുത്തത്.

ഏത് ഫോണ്‍ ആണ് നല്ലത്?

5ജിയുടെ 12 ബാന്‍ഡുകളും ഉള്ള ഫോണ്‍ ആണ് ഏറ്റവും അനുയോജ്യം. അങ്ങനെ പറയാന്‍ കാരണമുണ്ട്. ഇന്ത്യയില്‍ ലഭ്യമായ 5ജി ബാന്‍ഡ് ആയിരിക്കില്ല ഒരു പക്ഷെ നിങ്ങള്‍ സന്ദര്‍ശിക്കുന്ന മറ്റൊരു രാജ്യത്തുണ്ടാവുക. ഈ ബാന്‍ഡിലുള്ള വ്യത്യാസം ഇന്ത്യക്കകത്തെ നഗര, ഗ്രാമ മേഖലകളിലും അനുഭവപ്പെട്ടേക്കും. ഓരോ മേഖലയില്‍ എത്തുമ്പോഴും തടസമില്ലാത്ത 5ജി അനുഭവം സാധ്യമാകണമെങ്കില്‍ പരമാവധി 5ജി ബാന്‍ഡുകള്‍ പിന്തുണയ്ക്കുന്ന ഫോണുകള്‍ വാങ്ങുന്നതാണ് ഉത്തമം.

ഇന്ത്യയില്‍ മുകളില്‍ പറഞ്ഞ mmWave ഒഴികെയുള്ള ഏട്ട് ബാന്‍ഡുകളാണ് ടെലികോം കമ്പനികള്‍ പൊതുജന സേവനങ്ങള്‍ക്കായി ഉപയോഗിക്കുക. ഇവ പിന്തുണയ്ക്കുന്ന 5ജി ചിപ്പുകള്‍ ഉപയോഗിച്ചിട്ടുള്ള ഫോണുകള്‍ എല്ലാം ഇന്ത്യയില്‍ മികച്ച 5ജി അനുഭവം ലഭ്യമാക്കാന്‍ ഉപകരിക്കുന്നവയാണ്.

ഇക്കൂട്ടത്തില്‍ ഏതെങ്കിലും ബാന്‍ഡ് ഇല്ലാത്ത ഫോണുകളാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍ ചില സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് 5ജിയില്‍ പ്രയാസങ്ങള്‍ നേരിട്ടേക്കാം. n28, n5, n8, n3, n1, n41,n77 എന്നിവ അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയായി വിലയിരുത്തപ്പെടുന്നു. ഒപ്പം നിങ്ങളുടെ സര്‍വീസ് പ്രൊവൈഡര്‍ സേവനം നല്‍കുന്ന ബാന്‍ഡ് ഏതാണെന്നതും ശ്രദ്ധിക്കണം.

ഇന്ത്യയില്‍ വില്‍പനയിലുള്ള പല വിലകുറഞ്ഞ 5ജി ഫോണുകളിലും ഇന്ത്യയില്‍ ലഭ്യമാവുന്ന പല ബാന്‍ഡുകളും ഇല്ലാത്തവയാണ്.

ഫോണിലെ 5ജി ബാന്‍ഡുകള്‍ ഏതെല്ലാം എന്ന് എങ്ങനെ അറിയാം?

വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണുകളുടെ കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഫോണിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ സെല്ലുലാര്‍ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണാം. ഇതില്‍ ഏതെല്ലാം 5ജി ബാന്‍ഡുകളാണ് ഫോണ്‍ പിന്തുണയ്ക്കുക എന്ന് പരിശോധിച്ചുറപ്പിക്കുക. ഇന്ത്യയില്‍ ലഭിക്കുന്ന പരമാവധി ബാന്‍ഡുകള്‍ ലഭ്യമായ ഫോണുകള്‍ നോക്കി വാങ്ങുക.


Content Highlights: 5g smartphones and suitable 5g bands in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented