ലണ്ടൻ: 1985-ൽ സ്റ്റീഫൻ ഹോക്കിങ് മരണത്തിന്റെ വക്കിലെത്തിയിരുന്നു; ജീവൻ നിലനിർത്താനുള്ള യന്ത്രസംവിധാനത്തിന്റെ പ്രവർത്തനം നിർത്താൻ ഡോക്ടർമാർ അന്ന് സന്നദ്ധത പ്രകടിപ്പിച്ചു. തന്റെ പ്രശസ്ത ഗ്രന്ഥമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' രചിക്കുന്ന വേളയിലാണ് താൻ മരണത്തെ മുഖാമുഖം കണ്ടെതെന്ന് വർഷങ്ങൾക്കുംശേഷം  ഡോക്യുമെന്ററിയിലൂടെ ഹോക്കിങ് വെളിപ്പെടുത്തി.
സ്വിറ്റ്‌സർലൻഡിൽവെച്ച് ശ്വാസകോശത്തിലുണ്ടായ അണുബാധ ന്യൂമോണിയയായി മാറുകയും കഠിനമായ ദുരിതത്തിലാവുകയും ചെയ്തപ്പോഴാണ്,   ഹോക്കിങ്ങിന് വേണമെങ്കിൽ മരണം തിരഞ്ഞെടുക്കാമെന്ന നിർദേശം ഡോക്ടർമാർ ഭാര്യ ​െജയിനെ അറിയിച്ചത്. ഹോക്കിങ് ഗുരുതരാവസ്ഥയിലാണെന്ന കാര്യമറിഞ്ഞ് ജനീവയിലെത്തിയതായിരു ന്നു അവർ. '​െജയിൻ അത് അനുവദിച്ചില്ല. ഹോക്കിങ്ങിനെ തിരികെ കേംബ്രിഡ്ജിജിലേക്ക് കൊണ്ടുപോകണമെന്ന് അവർ നിർബന്ധം പിടിച്ചു.