സാന്‍ഫ്രാന്‍സിസ്കോ: ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പില്‍ സന്ദേശങ്ങള്‍ തനിയെ നീക്കം ചെയ്യപ്പെടുന്ന 'ഡിലീറ്റ് മെസേജസ്' സംവിധാനം താമസിയാതെ എത്തും. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സന്ദേശങ്ങള്‍ എത്ര സമയത്തിന് ശേഷം നീക്കം ചെയ്യപ്പെടണമെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്റ് ഘട്ടത്തിലാണുള്ളത്.
വാട്സാപ്പിന്റെ 2.19.282 അപ്ഡേറ്റിലാണ് ' ഡിസപ്പിയറിങ് മെസേജസ്' എന്ന പേരില്‍ വാട്സാപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. പിന്നീട് വന്ന 2.19.348 ബീറ്റാ അപ്ഡേറ്റില്‍ 'ഡിലീറ്റ് മെസേജസ്' എന്ന് പേര് മാറ്റി ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഈ സൗകര്യം നിലവില്‍ വന്നാല്‍ ഇതിനായി പ്രത്യേകം ടോഗിള്‍ ബട്ടന് വാട്സാപ്പിലുണ്ടാവും. ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരാഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെയുള്ള സമയപരിധിയാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനായി ഉണ്ടാവുക.
അതേസമയം ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ആദ്യം ലഭ്യമാവുക. മാത്രവുമല്ല ഗ്രൂപ്പ് അഡ്മിന്മാര്ക്ക് മാത്രമേ ഇത് കൈകാര്യം ചെയ്യാനും സാധിക്കൂ. വാടസാപ്പ് ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായവര്‍ക്ക് ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാം.
Content Highlights: whatsapp will release delete messages feature or self destruct messages feature soon