ക്ഷക്കണക്കിനാളുകള്‍ അവരുടെ പേഴ്‌സണല്‍ ഡെസ്‌ക്‌ടോപ്‌ കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമെല്ലാം വാട്‌സാപ്പ് വെബ് പതിപ്പും വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനും ഉപയോഗിക്കുന്നവരാണ്. വാട്‌സാപ്പ് വെബ് ഉപയോക്താക്കള്‍ക്ക് അധിക സുരക്ഷ നല്‍കുന്ന ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്. 

വാട്‌സാപ്പ് ആപ്ലിക്കേഷനിലെ ക്യൂആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് വാട്‌സാപ്പ് വെബ്/ഡെസ്‌ക് ടോപ്പ് പതിപ്പിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോഴാണ് നമ്മുടെ വാട്‌സാപ്പ് ചാറ്റുകള്‍ ഡെസ്‌ക്ടോപ്പില്‍ പ്രത്യക്ഷപ്പെടുക. ഇത് നിങ്ങള്‍ അറിയാതെ മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കും എന്നതിനാല്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫിംഗര്‍പ്രിന്റ്, അല്ലെങ്കില്‍ ഫെയ്‌സ്‌ഐഡി വെരിഫിക്കേഷന്‍ ചോദിക്കുന്ന സുരക്ഷാ കവചമാണ് വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ അപ്‌ഡേറ്റ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 

പുതിയ പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാട്‌സാപ്പ് പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുന്നത്. 

Content Highlights: whatsapp web extra security layer