നേരാംവണ്ണം സൂക്ഷിക്കപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ പഴയ സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യും. ഉപയോക്താക്കളുടെ സൗകര്യത്തിനായി ഗൂഗിളുമായി ചേര്‍ന്ന് വാട്‌സ്ആപ്പ് പുതിയ ബാക്കപ്പ് പദ്ധതി ആവിഷ്‌കരിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം. 

ഇനിമുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ പരിധിയില്ലാതെ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കാമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ നല്‍കുന്ന 15 ജി.ബി. സൗജന്യ സ്‌റ്റോറേജിന് പുറമേയാണിത്.

പുതിയ ബാക്കപ്പ് പ്ലാന്‍ പ്രാബല്യത്തില്‍ വരിക 2018 നവംബര്‍ 12 മുതലായിരിക്കും. നിലവില്‍ ബാക്കപ്പ് ഓപ്ഷന്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കാത്തവര്‍ നവംബര്‍ 12നകം ഇത് ചെയ്തില്ലെങ്കില്‍ വാട്‌സ്ആപ്പ് സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ നഷ്ടപ്പെടും. 

 

വാട്‌സ്ആപ്പ് ഡാറ്റ എങ്ങനെ ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാം

1. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക
2. 'Settings' മെനുവില്‍ 'Chats' ഓപ്ഷന്‍ തുറക്കുക
3. 'Chat backup' ഓപ്ഷന്‍ സെലക്ട് ചെയ്യുക
4. 'Back up to Google Drive' സെലക്ട് ചെയ്യുക. 'Back up frequency' സെറ്റ് ചെയ്യുക (Daily, Weekly, Monthly or mannually)
5. ബാക്കപ്പ് ചെയ്യേണ്ട ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക
6. ബാക്കപ്പ് ചെയ്യേണ്ട രീതി 'Wi-Fi/Cellular data' or' both' തിരഞ്ഞെടുക്കുക

ഓര്‍ക്കുക, വാട്‌സ്ആപ്പ് ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ മാത്രമേ ബാക്കപ്പ് സൗകര്യം ലഭ്യമാകൂ. 

 

Content Highlights: Whatsapp to delete old chats from backups if they are not saved as part of deal with google