ത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് 1000 ജിബി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന സന്ദേശം വ്യാജം. ഈ സന്ദേശം കണ്ട് തട്ടിപ്പിനിരയാവരുതെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനം ഇസെറ്റിനെ (ESET) ഉദ്ധരിച്ച് ഫോര്‍ബ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 

വാട്‌സാപ്പ് 1000 ജിബി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്നു!  എന്ന് തുടങ്ങുന്ന സന്ദേശത്തില്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സര്‍വേ പൂര്‍ത്തിയാക്കാനും ഒരു ചിത്രം വാട്‌സാപ്പില്‍ 30 പേര്‍ക്ക് അയച്ചുകൊടുക്കാനും ആവശ്യപ്പെടും. ഇങ്ങനെ ചെയ്താല്‍ സൗജന്യം ഡാറ്റ നേടാമത്രേ. 

എന്നാല്‍ ഈ സന്ദേശത്തിന് പിന്നില്‍ മാല്‍വെയറുകളൊന്നും ഇതുവരെ കണ്ടെത്താനായില്ലെന്ന് ഇസെറ്റിലെ ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പിന്നിലുള്ളവര്‍ക്ക് മാല്‍വെയറിനെ എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാനാവും. നിലവില്‍ സൈബര്‍ കുറ്റവാളികള്‍ക്ക് പരസ്യ വരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി മാത്രമാണ് സന്ദേശത്തിനൊപ്പമുള്ള ലിങ്ക് പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. 

ഈ സന്ദേശം ലഭിക്കുന്നവര്‍ ഒരിക്കലും ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. അത് ആര്‍ക്കും ഫോര്‍വേഡ് ചെയ്യരുത്. വാട്‌സാപ്പ് ആര്‍ക്കും സൗജന്യ ഡാറ്റ കൊടുക്കുന്നില്ല. വാട്‌സാപ്പ് അത്തരം ഒരു സന്ദേശം പ്രചരിപ്പിക്കുന്നുമില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ വെറുമൊരു ഫോര്‍വേഡ് മെസേജ് ആയി അത് പ്രചരിക്കില്ല. 

ആര്‍ക്കും ഏത് നിമിഷവും ഈ സന്ദേശത്തിലെ ലിങ്ക് മാറ്റി പകരം മാല്‍വെയര്‍ അടങ്ങുന്ന ലിങ്കുകള്‍ നല്‍കി പ്രചരിപ്പിക്കാനും സാധിക്കും. 

ഇങ്ങനെയുള്ള സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൈബര്‍ സുരക്ഷാസ്ഥാപനമായ മക്അഫീയിലെ ഗാരി ഡേവിസ് പറഞ്ഞു. വാട്‌സാപ്പ്, എസ്.എം.എസ്, ഇമെയില്‍ ഉള്‍പ്പടെയുള്ള സേവനങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം വാഗ്ദാന സന്ദേശങ്ങളോട് വ്യക്തമായ സ്ഥിരീകരണമില്ലാതെ പ്രതികരിക്കരുത്.

ഏതെങ്കിലും സ്ഥാപനത്തിന്റെ പേരില്‍ ഇങ്ങനെ പണമോ, മറ്റ് ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്തു സന്ദേശങ്ങള്‍ ലഭിച്ചാല്‍. ആദ്യം ആ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി അത് പരിശോധിക്കുക.

Content Highlights: whatsapp message offering 1000 GB is fake and spam