നപ്രീതിയില്‍ ഇടിവുണ്ടാവാതെ ശക്തമായി നിലനില്‍ക്കുന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറുകള്‍. വരാനിരിക്കുന്ന വമ്പന്‍ സൗകര്യങ്ങള്‍ അങ്ങനെ പല കാര്യങ്ങളാണ് വാട്‌സാപ്പിനെ മുന്നില്‍ നിര്‍ത്തുന്നത്. 

ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പ് ഒതന്റിക്കേഷന്‍ സംവിധാനം ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്താല്‍ വാട്‌സാപ്പ് ചാറ്റുകള്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്യുന്നത് തടയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

അതായത് ഫിംഗര്‍ പ്രിന്റ് ഒതന്റിക്കേഷന്‍ ഓണ്‍ ആക്കിയാല്‍ പിന്നെ ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല. വാട്‌സാപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. 

ഉപയോക്താക്കളുടെ സ്വന്തം ഫോണിൽ വാട്സാപ്പ് ചാറ്റുകളുടെ ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക. ഫിംഗർപ്രിന്റ് ഒതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യാത്തയാൾക്കാണ് സന്ദേശം ലഭിച്ചതെങ്കിൽ അയാൾക്ക് ആ ചാറ്റുകൾ സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കും. 

ഫിംഗര്‍ പ്രിന്റ് ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ എന്തിനാണ് സ്‌ക്രീന്‍ ഷോട്ട് തടയുന്നത് എന്ന് വ്യക്തമല്ല. ആന്‍ഡ്രോയിഡ് ഫോണുകളുടെ സാങ്കേതികത അത് ആവശ്യപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല. 

Content Highlights: WhatsApp may soon block chat screenshots