വാട്‌സ്ആപ്പ് സ്വന്തമായി ഇമോജികള്‍ പുറത്തിറക്കി. വാട്‌സ്ആപ്പിന്റെ 2.17.363 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് പുതിയ ഇമോജികള്‍ അവതരിപ്പിച്ചിരിക്കുന്ന്. താമസിയാതെ തന്നെ ഇവ എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇമോജി പീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആപ്പിള്‍ ഇമോജി സെറ്റാണ് വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും വ്യത്യാസതമുള്ളതായിരിക്കുമെങ്കിലും ആപ്പിളിന്റെ ഇമോജികളില്‍ നിന്നും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ ഇമോജികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടുള്ളതായിരിക്കും പുതിയ ഇമോജികള്‍. 

IMAGE
New set of Whatsapp Emojis - Photo Courtesy: emojipedia

അതേസമയം ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചിരിക്കുന്ന ഇമോജികള്‍ തന്നെ ആവണമെന്നില്ല യഥാര്‍ത്ഥത്തില്‍ അവ ഉപയോഗത്തില്‍ വരുമ്പോഴെന്നും ഇമോജി പീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്‍ഡ്രോയിഡ് ഫോണുകളിലായിരിക്കും പുതിയ ഇമോജികള്‍ ആദ്യമെത്തുക. ഐഓഎസ് ഉള്‍പടെയുള്ള മറ്റ് പതിപ്പുകളില്‍ ഇമോജികളെത്താന്‍ അതിലും സമയമെടുക്കും.