വാട്‌സാപ്പിന്റെ ഡെസ്‌ക്ടോപ്പ് ആപ്പില്‍ ഇനി വീഡിയോ കോളും വോയ്‌സ് കോളും ചെയ്യാം. കംപ്യൂട്ടറില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ആശ്വാസമാണ് ഈ സേവനം. 

എന്നാല്‍, വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ലഭ്യമല്ല. ഒരാളെ മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളൂ.  താമസിയാതെ തന്നെ ഗ്രൂപ്പ് വോയ്‌സ്‌കോള്‍, ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യവും അവതരിപ്പിക്കും. 

അതേസമയം, ഡെസ്‌ക് ടോപ്പ് ആപ്പിന് സമാനമായ വാട്‌സാപ്പ് വെബ് ബ്രൗസര്‍ പതിപ്പില്‍ വീഡിയോ, വോയ്‌സ് കോള്‍ സൗകര്യം ഉണ്ടാവില്ല. 

ഈ സേവനം ഉപയോഗിക്കാന്‍ വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. സൂം, ഗൂഗിള്‍ മീറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് പകരം വാട്‌സാപ്പിലൂടെ തന്നെ കോണ്‍ടാക്റ്റിലുള്ളവരുമായി വീഡിയോ കോള്‍ ചെയ്യാന്‍ ഈ സൗകര്യം സഹായകമാവും.

Content Highlights: whatsapp desktop app gets video, voice  call feature