ക്രിസ്മസ്‌ ഇങ്ങെത്തി, പതിവ് പോലെ വാട്‌സാപ്പില്‍ ക്രിസ്മസ്‌ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതുവഴി വളരെ എളുപ്പത്തില്‍ ക്രിസ്മസ്‌ ആശംസകള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി പങ്കുവെക്കാന്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് സാധിക്കും. 

ഉത്സവകാലങ്ങള്‍ സാധാരണ കൂടിച്ചേരലുകളുടേയും കൂട്ടായ ആഘോഷങ്ങളുടെയും സമയമാണ്. എന്നാല്‍, ഇത്തവണ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. എല്ലാവരും വീടുകളില്‍തന്നെ ഒതുങ്ങി നില്‍ക്കാനും യാത്രകള്‍ പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കുന്നു. 

ക്രിസ്മസ്‌ സ്റ്റിക്കറുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  • ആദ്യം വാട്‌സാപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുക
  • ചാറ്റ് തുറന്ന് സ്റ്റിക്കര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
  • അതില്‍ പ്ലസ് ഐക്കണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കര്‍ പാക്ക് തിരഞ്ഞെടുക്കുക. 
  • വീഡിയോ ഐക്കണുകളോട് കൂടിയ സ്റ്റിക്കറുകള്‍ അനിമേറ്റഡ് സ്റ്റിക്കറുകളായിരിക്കും. 

ഇത് കൂടാതെ തേഡ് പാര്‍ട്ടി സ്റ്റിക്കര്‍ ആപ്ലിക്കേഷനുകളിലും ക്രിസ്മസ്‌ സ്റ്റിക്കറുകള്‍  ലഭ്യമാണ്. അത്തരം ആപ്ലിക്കേഷനുകളില്‍നിന്നു സ്റ്റിക്കര്‍ പാക്കുകള്‍ വാട്‌സാപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

Content Highlights: whatsapp christmas stickers how to download