വാട്‌സാപ്പില്‍ അടുത്തിടെയാണ് അനിമേറ്റഡ് സ്റ്റിക്കര്‍ ഉള്‍പ്പടെയുള്ള പുതിയ ഫീച്ചറുകള്‍ എത്തിയത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ലഭ്യമാണ്. വാട്‌സാപ്പിന്റെ സ്റ്റിക്കര്‍ ഗാലറിയില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്ത് ചാറ്റുകളില്‍ അയക്കാവുന്നതാണ്. 

എന്നാല്‍ വാട്‌സാപ്പ് അനിമേറ്റഡ് സ്റ്റിക്കറുകളുടെ പ്രധാന പിരിമിതി അതിന് ഒരുതവണ മാത്രമേ ലൂപ്പ് ചെയ്യുകയുള്ളൂ. അതായത് ഒരു തവണ മാത്രമെ സ്റ്റിക്കറുകള്‍ ചലിക്കുകയുള്ളൂ. 

ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആനിമേറ്റഡ് സ്റ്റിക്കറുകള്‍ പരിചിതമാണ്. എന്നാല്‍ ഈ സ്റ്റിക്കറുകള്‍ ആവര്‍ത്തിച്ച് ചലിച്ചുകൊണ്ടിരിക്കും. വാട്‌സാപ്പ് അനിമേറ്റഡ് സ്റ്റിക്കര്‍ ഒരു തവണ ചലിച്ച് നിശ്ചലമാവും. അത് വീണ്ടും ചലിക്കണമെങ്കില്‍ ചാറ്റിന് പുറത്തുകടന്ന് വീണ്ടും തുറക്കുകയോ. സ്‌ക്രോള്‍ ചെയ്ത് നീക്കി തിരികെ വരികയോ വേണം. അപ്പോഴും ഒരു തവണ മാത്രമെ സ്റ്റിക്കര്‍ ചലിക്കൂ. 

എന്നാല്‍ ഈ പരിമിതി നികത്താനുള്ള ശ്രമങ്ങള്‍ വാട്‌സാപ്പ് ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. അതായത് അനിശ്ചിതമായി ചലിച്ചുകൊണ്ടിരിക്കുന്ന ആനിമേറ്റഡ് സ്റ്റിക്കറുകള്‍ വാട്‌സാപ്പില്‍ ലഭ്യമാവും. വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയുള്ള അപ്‌ഡേറ്റ് എപ്പോള്‍ ലഭിക്കുമെന്ന് വാട്‌സാപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. 

ഇത് വലിയൊരു ഫീച്ചര്‍ അപ്‌ഡേറ്റ് അല്ലെങ്കിലും. ആനിമേറ്റഡ് സ്റ്റിക്കര്‍ എന്ന ആശയം ഫലപ്രദമാണ് എന്ന് പറയണമെങ്കില്‍ അവ ചലിച്ചുകൊണ്ടിരിക്കണം. അത് നിശ്ചലമായാണ് നില്‍ക്കുന്നത് എങ്കില്‍ സാധാരണ സ്റ്റിക്കറും പുതിയതായി വന്ന സ്റ്റിക്കറുകളും തമ്മില്‍ കാര്യമായ വെത്യാസമുണ്ടാവില്ല.

വാട്‌സാപ്പ് സ്റ്റിക്കര്‍ ഗാലറിയില്‍ നിന്നും അനിമേറ്റഡ് സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആനിമേറ്റഡ് സ്റ്റിക്കറുകള്‍ക്ക് നേരെ ഒരു പ്ലേ ബട്ടന്‍ കാണാം. അതുവഴി അവ തിരിച്ചറിയാനാവും. 

Content Highlights: whatsapp animated sticker update