ബ്ദമാണ് ക്ലബ് ഹൗസിലാകെ. ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനൊരിടം, പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്താനൊരിടം, തമാശകള്‍ പറയാനൊരിടം, ഇവയെല്ലാം കേള്‍ക്കാനൊരിടം , സൗഹൃദങ്ങള്‍ പങ്കുവെക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്‍

എന്താണ് ക്ലബ് ഹൗസ്. കഴിഞ്ഞ കുറച്ച് നാളുകളായി ക്ലബ് ഹൗസ് ആഗോള വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഒരു പക്ഷെ ഇന്ത്യയില്‍ അതത്ര പ്രചാരം നേടിയിട്ടില്ല. അതിന് കാരണമുണ്ട്. അതിലേക്ക് വഴിയെ വരാം. ആദ്യം ക്ലബ് ഹൗസിനെ പരിചയപ്പെടാം. 

ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആളുകള്‍ നടത്തുന്ന സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ കേള്‍ക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ പോഡ് കാസ്റ്റിന് പോലെയൊരുസംവിധാനം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേള്‍ക്കാം. 

ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം. അതില്‍ കുറച്ച് പേര്‍ സംസാരിക്കുകയായിരിക്കും. മറ്റുള്ളവര്‍ അത് കേള്‍ക്കുന്നവരും. 

നിലവിലുള്ള അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രമേ ക്ലബ് ഹൗസില്‍ അംഗമാവാന്‍ സാധിക്കൂ. അല്ലാതെ ആപ്പ്‌സ്റ്റോറില്‍ കയറി നേരിട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. നമ്മുടെ നാട്ടിലെ ചില ക്ലബുകള്‍ അങ്ങനെയാണ് നിലവിലുള്ള അംഗങ്ങളുടെ നിര്‍ദേശമില്ലാതെ പുതിയ ആളെ ചേര്‍ക്കില്ല. ഏറെക്കുറെ അതിന്റെ ഒരു ഡിജിറ്റല്‍ രൂപം. 

ക്ലബ് ഹൗസിലേക്ക് ക്ഷണം കിട്ടാന്‍ എന്താണ് മാര്‍ഗം?

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ക്ലബ് ഹൗസിന് ഇപ്പോഴും ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടില്ല.ഐഓഎസ് ആപ്പ്‌സ്റ്റോറില്‍ മാത്രമാണ് ക്ലബ് ഹൗസ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടാണ് ഐഫോണ്‍ ഉപയോക്താക്കള്‍ ഏറെയുള്ള യുഎസ്, യുകെ, ചൈന പോലുള്ള ഇടങ്ങളില്‍ ക്ലബ് ഹൗസിന് ജനപ്രീതിയേറാന്‍ കാരണം.

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ക്ലബ് ഹൗസില്‍ അംഗമാകണമെങ്കിലും അതിന് നേരത്തെ സൂചിപ്പിച്ച പോലെ ഒരു തടസമുണ്ട്. 

നിലവിലുള്ള ക്ലബ് ഹൗസ് അംഗങ്ങള്‍ ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ. മാത്രവുമല്ല തോന്നുന്നവരെയെല്ലാം ക്ലബ് ഹൗസിലേക്ക് ഇഷ്ടം പോലെ ക്ഷണിക്കാന്‍ നിലവിലുള്ള ഉപയോക്താവിന് സാധിക്കില്ല. രണ്ട് പേരെ മാത്രമേ നിലവില്‍ ഇവര്‍ക്ക് ക്ഷണിക്കാനാവൂ. 

ഈ വര്‍ഷം ക്ലബ് ഹൗസ് ആപ്പിന്റെ ബീറ്റ പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാല്‍ ക്രമേണ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ക്ലബ് ഹൗസിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാനാണ് സാധ്യത. 

Content Highlights: what is clubhouse how to become a member