മേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ജനുവരി 20ന് പുതിയ പുതിയ പ്രസിഡന്റ് ജോ ബൈഡന് ട്വിറ്റർ കൈമാറും. @POTUS എന്ന അക്കൗണ്ടാണ് കൈമാറുക.

ജനുവരി 20 ന് പുതിയ ജനപ്രതിനിധികൾ സ്ഥാനമേൽക്കുന്നതിനൊപ്പമാണ് അക്കൗണ്ടുകൾ കൈമാറുക.

വൈറ്റ്ഹൗസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ കൈമാറ്റം ചെയ്യുന്നതിന് ട്വിറ്റർ സജീവ പിന്തുണ നൽകുന്നുണ്ടെന്ന് കമ്പനി വക്താവ് വെള്ളിയാഴ്ച പറഞ്ഞു.

പ്രസിഡന്റിന്റെ അക്കൗണ്ടിനൊപ്പം വൈസ് പ്രസിഡന്റ് ഉപയോഗിച്ചിരുന്ന @VP , പ്രഥമ വനിത ഉപയോഗിക്കുന്ന @FLOTUS, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടായ @whitehouse എന്നിവയും ബൈഡൻ ഭരണകൂടത്തിന് കൈമാറും.

Content Highlights;Twitter will hand over trump governments official Twitter handles to Biden