സൂപ്പര്‍ ഫോളോസ് (Super Follows), പ്രത്യേക താല്പര്യങ്ങള് അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകള്‍ എന്നിങ്ങനെ രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ട്വിറ്റര്‍. 2023-ഓടെ 31.5 കോടി ഉപയോക്താക്കളെയെങ്കിലും നേടാനും വാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
ചില സവിശേഷ ഉള്ളടക്കങ്ങള്‍ക്ക് ഫോളോവര്മാരില്നിന്നും നിശ്ചിത തുക ഈടാക്കാന്‍ ട്വിറ്റര്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സൗകര്യമാണ് സൂപ്പര്‍ ഫോളോസ്. നേരത്തെ സൂചിപ്പിച്ച പോലെ താല്പര്യമനുസരിച്ച് ഗ്രൂപ്പുകളുണ്ടാക്കാനും അതില്‍ അംഗമാവാനും സാധിക്കുന്ന ഫീച്ചറാണ് മറ്റൊന്ന്. പേട്രണ്‍ പോലുള്ള മറ്റ് ചില സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ നേരത്തെ തന്നെ ഉപയോഗത്തിലുള്ള സംവിധാനങ്ങളാണിത്.
സൂപ്പര്‍ ഫോളോസ് (Super Follows)
സ്ഥിരം ട്വീറ്റുകള്‍ക്ക് പുറമെ ചില എക്സ്ലൂസീവ് ഉള്ളടക്കങ്ങളുള്ള ട്വീറ്റുകള്‍ കാണുന്നതിന് ഫോളോവര്മാരില്നിന്ന് തുകയീടാക്കാന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സൗജന്യ ഉള്ളടക്കങ്ങളും സബ്സ്ക്രൈബര്‍മാര്‍ക്ക് മാത്രം കാണാവുന്ന ഉള്ളടക്കങ്ങളും ഇല്ലേ അത് പോലൊരു സംവിധാനം.
ട്വിറ്ററില്‍ ഈ ഉള്ളടക്കങ്ങള്‍ എന്തെങ്കിലും ബോണസ് ട്വീറ്റുകളാവാം, ന്യൂസ് ലെറ്റര്‍ സബ്സ്ക്രിപ്ഷനുകളാവാം, ഏതെങ്കിലും കമ്മ്യൂണിറ്റി ഗ്രൂപ്പിലേക്കുള്ള പ്രവേശനമാവാം, എല്ലെങ്കില് നിങ്ങളുടെ പിന്തുണ കാണിക്കുന്ന ബാഡ്ജ് ആയിരിക്കാം.
കണ്ടന്റ് ക്രിയേറ്റര്‍മാര്‍, പ്രസിദ്ധീകരണങ്ങള്‍ പോലുള്ള അക്കൗണ്ടുകള്‍ക്ക് ആരാധകരില്‍ നിന്നും ഫോളോവര്‍മാരില്‍ നിന്നും നേരിട്ട് പണമിടാക്കാന്‍ ഇത് സഹായിക്കും.
ഈ സബ്സ്ക്രിപ്ഷന് തുകയില്‍നിന്ന് ഒരു ഭാഗം ട്വിറ്റര്‍ എടുക്കും. ഈ രീതിയിലാണ് ട്വിറ്റര്‍ പുതിയ വരുമാന സ്രോതസ് നിര്‍മിച്ചെടുക്കുന്നത്. അതേസമയം ഈ സൗകര്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ട്വിറ്റര്‍ പുറത്തുവിട്ടിട്ടില്ല.
ട്വിറ്റര്‍ കമ്മ്യൂണിറ്റികള്‍
ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ക്ക് സമാനമായ സൗകര്യമാണിത്. ഉപയോക്താക്കള്‍ക്ക് പ്രത്യേക താല്പര്യങ്ങള്ക്കനുസരിച്ച് ഗ്രൂപ്പുകളുണ്ടാക്കാനും അതില്‍ അംഗമാവാനും സാധിക്കും.
എന്ന് മുതലാണ് ഈ സേവനങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തിയിട്ടില്ല. അനലിസ്റ്റുകള്‍ക്കും, നിക്ഷേപകര്‍ക്കും വേണ്ടി നടത്തിയ ഒരു പ്രസന്റേഷനിലാണ് ഈ ഫീച്ചറുകള്‍ ട്വിറ്റര്‍ പരിചയപ്പെടുത്തിയത്.
Content Highlights: twitter to introduce Super Follows communities based specific interests