ര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വെരിഫൈഡ് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് ലേബല്‍ ചെയ്യുന്ന പരിപാടി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ എന്നിവയെ ഇതുവഴി ലേബല്‍ ചെയ്ത് കാണിക്കും.

കാനഡ, ക്യൂബ, ഇക്വഡോര്‍,ഈജിപ്ത്, ജര്‍മനി, ഹോണ്ടുറസ്, ഇന്തൊനീഷ്യ, ഇറാന്‍, ഇറ്റലി,  ജപ്പാന്‍, സൗദി അറേബ്യ, സെര്‍ബിയ, സ്‌പെയ്ന്‍, തായ്‌ലാന്‍ഡ്, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഈ നടപടി സ്വീകരിക്കുക. ഇതില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ല.

ട്വിറ്ററിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യന്‍ ഭരണകൂടവും ട്വിറ്റര്‍ നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിക്കണം എന്ന സര്‍ക്കാരിന്റെ ആവശ്യം ട്വിറ്റര്‍ വേണ്ട വിധം പരിഗണിക്കാതിരുന്നത് സര്‍ക്കാരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. 

ലേബലിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യയെ എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്ന് വ്യക്തമല്ല.  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, ഔദ്യോഗിക വക്താക്കള്‍, വിവിധ മന്ത്രാലയങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ് വെരിഫൈ ചെയ്യുന്നതിനാണ് ലേബലിങ് എന്ന് പറയുന്നത്. 

അമേരിക്കയില്‍ സര്‍ക്കാര്‍ തല ചുമതലയുള്ളവരുടെ അക്കൗണ്ടുകളില്‍ ഇത്തരം ലേബലുകള്‍ കാണാം. മന്ത്രിമാരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ തിരിച്ചറിയാനും ഇത് ഉപകരിക്കും. 

Content Highights: Twitter’s labelling govt-linked handles excludes India