ന്ത്യയില്‍ ടോപിക്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങളും ഇഷ്ടമുള്ള കാര്യങ്ങളും വളരെ എളുപ്പം കണ്ടെത്തുന്നതിന് ടോപിക്‌സ് ഫീ്ച്ചര്‍ സഹായിക്കും. 

ഇഷ്ടമുള്ള ടോപിക്കുകള്‍ അധവാ വിഷയങ്ങള്‍ ഫോളോ ചെയ്താല്‍ ഉപയോക്താക്കളുടെ ടൈംലൈനില്‍ ആ ടോപിക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാണാന്‍ സാധിക്കും.

ഉദാഹരണത്തിന് ഒരാള്‍ തനിക്ക് ഇഷ്ടപ്പെട്ട ഏത് വിഷയവും പിന്തുടരാം- അത് ഒരു പക്ഷെ ഒരു മ്യൂസിക് ബാന്‍ഡ് ആവാം, ഏതെങ്കിലും ഒരു സെലിബ്രിറ്റിയാവാം, രാഷ്ട്രീയ പാര്‍ട്ടിയാവാം- അതിന് ശേഷം ആ വിഷയത്തില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ട്വീറ്റുകളെല്ലാം ഉപയോക്താവിന് തന്റെ ടൈംലൈനില്‍ കാണാന്‍ സാധിക്കും.

നിങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന ടോപിക്കുകള്‍ കണ്ടെത്താന്‍ 

ഫോണില്‍ ട്വിറ്റര്‍ ആപ്പ് തുറക്കുക, ആപ്പിന്റെ ഇടത് ഭാഗത്ത് മുകളിലുള്ള ത്രീ ലൈന്‍ മെനു ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അതില്‍ 'ടോപിക്‌സ്' എന്നത് തിരഞ്ഞെടുക്കുക.അപ്പോള്‍ ചില ടോപിക്കുകളുടെ നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് കാണാം. അതില്‍ താല്‍പര്യമുള്ളവ തിരഞ്ഞെടുക്കാം. 

ഒരിക്കല്‍ ഫോളോ ചെയ്ത ടോപ്പിക്കുകള്‍ അണ്‍ഫോളോ ചെയ്യാനും സാധിക്കും. 

ഹിന്ദി, ഇംഗ്ലീഷ്, ജാപ്പനീസ്, സ്പാനിഷ്, പോര്‍ചുഗീസ്, അറബി, കൊറിയന്‍ ഭാഷകളില്‍ ടോപിക്കുകള്‍ ലഭ്യമാണ്. 

Content Highlights: Twitter launched topics feature in india