ചൈനീസ് ഷോര്‍ട്ട്-വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മറ്റ് വിപണികളില്‍ ഇപ്പോഴും സജീവമാണ്. ചെറുവീഡിയോകളിലൂടെ ശ്രദ്ധേയമായ ടിക് ടോക്ക് ഇപ്പോള്‍ വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ സ്ട്രീമിങ് രംഗത്തെ മുഖ്യ എതിരാളിയായ യൂട്യൂബുമായി മത്സരിക്കാനാണ് ടിക് ടോക്കിന്റെ ശ്രമം. ഇതിന്റെ ഭാഗമായി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കാനുള്ള പരീക്ഷണത്തിലാണ് ടിക് ടോക്ക്.
സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് ആയ മാറ്റ് നവാരയാണ് ഈ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.
😮 TikTok is rolling out ability to upload longer videos of up to 3 minutes long 🤳🏻 pic.twitter.com/9ifs7s7Uh3
— Matt Navarra (@MattNavarra) December 2, 2020
നിലവില്‍ ടിക് ടോക്കില്‍ ഒരു മിനിറ്റ് നേരം വരെയുള്ള വീഡിയോകള്‍ നിര്‍മിക്കാനാണ് സാധിക്കുക. മൂന്ന് മിനിറ്റ് വീഡിയോകള്‍ ടിക് ടോക്കില്‍ വരുന്നതോടെ ക്രിയേറ്റര്‍മാര്‍ക്ക് വീഡിയോകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള അവസരം ലഭിക്കും.
അടുത്തിടെ ഇന്‍സ്റ്റാഗ്രാം റീല്‍സ് അപ് ലോഡ് ചെയ്യാനാവുന്ന വീഡിയോയുടെ ദൈര്‍ഘ്യം 15 സെക്കന്റില്‍നിന്നു 30 സെക്കന്റായി ഉയര്‍ത്തിയിരുന്നു. യൂട്യൂബ് ഷോര്‍ട്‌സ് എന്ന ഷോര്‍ട്ട് വീഡിയോ സേവനത്തിലും 15 സെക്കന്റ് വീഡിയോ ചെയ്യാനേ സാധിക്കൂ.
Content Highlights: tiktok testing 3 minute videos