ള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരില്‍ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകള്‍ക്ക് ടിക് ടോക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു എന്ന് അമേരിക്ക വിമര്‍ശനമുയര്‍ത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും സാമ്പത്തികാവസ്ഥ കാണിക്കുന്ന പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തില്‍ ടിക് ടോക്ക് വീഡിയോകള്‍ നിയന്ത്രിച്ചിരുന്നുവെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്.

ഈ സാഹചര്യത്തില്‍ ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുന്നതിന് സഹായിക്കാന്‍ പ്രത്യേകം നിര്‍ദേശക സമിതിയെ നിയമിച്ചിരിക്കുകയാണ് ടിക് ടോക്ക്. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ സ്‌കൂള്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, ഗ്ലോബല്‍ ഇന്റര്‍നെറ്റ് ഫ്രീഡം പ്രൊജക്ട് പോലുള്ള അക്കാദമിക പശ്ചാത്തലത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. 

ഇന്നത്തെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല, ഞങ്ങളുടെ വ്യവസായം ഭാവിയില്‍ അഭിമുഖീകരിക്കാനിരിക്കുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ ആസൂത്രണം ചെയ്യുകയും മുന്നോട്ടുള്ള നയങ്ങള്‍ വികസിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കാന്‍ കഴിയുന്ന ആളുകളാണ് കൗണ്‍സിലിലുള്ളത്. വിവിധ കാഴ്ചപ്പാടുകളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്ന കുട്ടികളുടെ സുരക്ഷ, വിദ്വേഷ സംഭാഷണങ്ങള്‍, തെറ്റായ വിവരങ്ങള്‍, സൈബര്‍ വിഷയങ്ങളില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തവരാണ് അവര്‍. എന്ന് ടിക് ടോക്ക് പറഞ്ഞു.

ഉള്ളടക്കങ്ങളെ കുറിച്ചുള്ള നയരൂപീകരണത്തില്‍ വേണ്ട ഉപദേശങ്ങള്‍ കൗണ്‍സില്‍ നല്‍കുമെന്നും ടിക് ടോക്ക് പറഞ്ഞു. അമേരിക്ക ആസ്ഥാനമാക്കിയാവും കൗണ്‍സിലിന്റെ പ്രവര്‍ത്തനം.

Content Highlights: TikTok Announces US-Based Content Advisory Council