റെ നാളത്തെ സങ്കീര്‍ണതകള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീഡിയോ സ്ട്രീമിങ് സേവനമായ ടിക്ടോക്കിന്റെ വില്‍പനയുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സും ഒറാക്കിളും തമ്മില്‍ ധാരണയായിരിക്കുകയാണ്. പുതിയ നീക്കത്തിന്റെ ഭാഗമായി ടിക്ടോക്ക് കോര്‍പ്പറേഷന്‍ എന്ന പേരില്‍ പുതിയ കമ്പനിയ്ക്ക് തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതായത് ടിക്ടോക്കിനെ വിഭജിക്കുകയല്ല ഇതുവഴി നടക്കുക. ടിക് ടോക്ക് കോര്‍പ്പറേഷന്‍ എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിക്കുകയും അതില്‍ ഒറാക്കിളിന് ന്യൂനപക്ഷ ഓഹരി ഉടമസ്ഥഥയുണ്ടാവുകയും ചെയ്യും. അമേരിക്കന്‍ വിദേശ നിക്ഷേപ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ടിക്ടോക്കിന്റെ അമേരിക്കന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ഒറാക്കിളിന്റെ ചുമതലയാവും.

ഈ കരാര്‍ കൊണ്ടുവരാന്‍ പോകുന്ന പ്രധാന മാറ്റം കമ്പനിയിലെ ഒറാക്കിളിന്റെ ന്യൂനപക്ഷ ഓഹരിയാണ്. ഓഹരി എത്ര ചെറുതായിരിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. ലഭിക്കുന്ന വിവരം അനുസരിച്ച് നിയമപരമായുള്ള സങ്കീര്‍ണതകള്‍ മറികടക്കും വിധം ടിക്ടോക്ക് ഒരു കോര്‍പ്പറേഷനായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. അതായത് തുടര്‍ന്നും ചൈനയിലെ ടിക്ടോക്ക് നിര്‍മിക്കുന്ന അല്‍ഗൊരിതവും ആപ്ലിക്കേഷനുകളും തന്നെയായിരിക്കും ടിക്ടോക്ക് ഉപയോഗിക്കുക. 

ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കൈമാറുമെന്ന തരത്തിലായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒറാക്കിളിന് ന്യൂനപക്ഷ ഓഹരിമാത്രനമാണ് കമ്പനിയിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പുതിയ കരാര്‍ അമേരിക്ക ഉന്നയിച്ച സുരക്ഷാ ഭീഷണികളെ എത്രത്തോളം കൈകാര്യം ചെയ്യും എന്ന് കണ്ടറിയണം. 

അതേസമയം, ഈ കരാറിനെ ട്രംപ് ഭരണകൂടം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്.

Content Highlights: tikt ok oracle deal new company america donald trump