അക്കൗണ്ടുകളുടെ സുരക്ഷ ശക്തമാക്കുന്നതിനായി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഇനി തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. ട്വിറ്റര്‍ അക്കൗണ്ടുകളുടെ ടു ഫാക്ടര്‍ ഒതന്റിക്കേഷനുവേണ്ടി എസ്എംഎസിന് നെ കൂടാതെ ഇനി മുതല്‍ ഗൂഗിള്‍ ഒതന്റിക്കേറ്റര്‍, ഡ്യുവോ മൊബൈല്‍, ഓതി(Authy) പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.

ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഈ ആപ്ലിക്കേഷനുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ടു ഫാക്ടര്‍ ഒതന്റിക്കേഷനായി ആപ്പുകള്‍ ഓഫ്‌ലൈന്‍ ആയി തന്നെ കോഡുകള്‍ നിര്‍മ്മിക്കുന്നു.

എങ്കിലും വെരിഫിക്കേഷനായി ട്വിറ്റര്‍ എസ്എംഎസിനെ തന്നെയായിരിക്കും ആശ്രയിക്കുക. പക്ഷെ ഉപയോക്താക്കള്‍ക്ക് സ്വമേധയാ ഇത്തരം ആപ്ലിക്കേഷനുകളെ ആശ്രയിക്കാമെന്ന് മാത്രം. 

എസ്എംഎസ് വഴി സ്ഥിരം കോഡുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും. അത് ഹാക്കര്‍മാരെ സഹായിച്ചേക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളെയും വെരിഫിക്കേഷന് വേണ്ടി അനുവദിച്ചത്. ഗൂഗിള്‍ ഒതന്റിക്കേറ്റര്‍ പോലുള്ള ആപ്ലിക്കേഷനുകളില്‍ തെളിയുന്ന കോഡുകള്‍ 30 സെക്കന്റിനുള്ളില്‍ അപ്രത്യക്ഷമാവുന്നതാണ്. അത് വെരിഫിക്കേഷന്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും ട്വിറ്റര്‍ നിരീക്ഷിക്കുന്നു.