നുവരിയില്‍  ആഗോളതലത്തില്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി മാറി ടെലഗ്രാം. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണ്. 

പട്ടികയില്‍ ടെലഗ്രാം വാട്‌സാപ്പിനെ പിന്നിലാക്കി. വാട്‌സാപ്പ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 

6.3 കോടിയാളുകളാണ് ജനുവരിയില്‍ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതില്‍ 24 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ടെലഗ്രാമിന് ഇന്ത്യയില്‍ ജനപ്രീതിയേറുന്നതിന്റെ ലക്ഷണമാണിത്. ഇന്തൊനീഷ്യയ്ക്കാരാണ് ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ രണ്ടാമത്.

ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ ജനുവരിയേക്കാള്‍ 3.8 ഇരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് ആപ്പുകളില്‍ ടിക് ടോക്ക് ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള സിഗ്നല്‍ ആണ്. നാലാം സ്ഥാനത്ത് ഫെയ്‌സ്ബുക്കാണുള്ളത്.

മൂന്നാം സ്ഥാനത്ത് നിന്നാണ് വാട്‌സാപ്പ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 

വാട്‌സാപ്പിന്റെ പരിഷ്‌കരിച്ച പ്രൈവസി പോളിസി അപ്‌ഡേറ്റുകളുമായി ബന്ധപ്പെട്ട വിവാദവും ആശങ്കകളുമാണ് ഈ  മാറ്റത്തിന് കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സിഗ്നലിനും ടെലഗ്രാമിനും ജനപ്രീതിയേറിയത് ഈ പശ്ചാത്തലത്തിലാണ്. 

Content Highlights: telegram most downloaded app in january whatsapp slipped to the fifth