സോഷ്യല്‍ മീഡിയ ആധുനിക തലമുറയിലെ അണുബോംബാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ഉപയോക്താക്കള്‍ക്ക് വളരെ എളുപ്പം നിലപാടുകള്‍ ഉന്നയിക്കാനും രാഷ്ട്രീയമോ അല്ലാത്തതോ ആയ നീക്കങ്ങള്‍ക്കുമേല്‍ ഒരു കാഴ്ചപ്പാടുണ്ടാക്കാനുമുള്ള കഴിവ് അതിനുണ്ടെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ പറഞ്ഞു.

അമിതാഭ് ബച്ചന്‌ ട്വിറ്ററില്‍ 3.69 കോടി ഫോളോവര്‍മാരാണുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 1.26 കോടി ഫോളോവര്‍മാരും ഫെയ്‌സ്ബുക്ക് പേജില്‍ മൂന്ന് കോടിയിലധികം ലൈക്കുകളും ഉണ്ട്. 

ലോകത്തിലെ 700 കോടി മനുഷ്യര്‍ക്ക് ഇപ്പോള്‍ അഭിപ്രായവും ശബ്ദവും ഉണ്ട്. രാഷ്ട്രീയമോ അല്ലാത്തേ ആയ നീക്കങ്ങള്‍ക്കുമേല്‍ ഒരു കാഴ്ചപ്പാടുണ്ടാക്കാനുള്ള കഴിവും അവര്‍ക്കുണ്ട്. അത് ഭയാനകമായൊരു വസ്തുതയാണ്. എന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ പറഞ്ഞു.

അയന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് അമിതാബ് ബച്ചന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. രണ്‍ബീര്‍, ആലിയ ബട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 

Content Highlights: social media is  modern generation atomic bomb says amitabh bachan