സുരക്ഷിത മെസേജിങ് സേവനമെന്ന നിലയില്‍ അറിയപ്പെടുന്ന സിഗ്നല്‍ ആപ്പിന്റെ ഐപാഡ് പതിപ്പ് പുറത്തിറക്കി. ഔദ്യോഗിക ബ്ലോഗിലാണ് സിഗ്നല്‍ ഇക്കാര്യം അറിയിച്ചത്.
ഐപാഡിലും പ്രവര്‍ത്തിക്കുന്ന സിഗ്നലിന്റെ 3.0 പതിപ്പ് ഇപ്പോള്‍ ആപ്പ്‌സ്റ്റോറില്‍ ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു.
ആന്‍ഡ്രോയിഡിലും സിഗ്നല്‍ ആപ്പ് ലഭ്യമാണ്. വാട്‌സാപ്പിനും ടെലിഗ്രാമിനും പ്രചാരമില്ലാത്ത പല നാടുകളിലും സിഗ്നല്‍ ആപ്പ് സജീവമാണ്.
എന്റ് റ്റു എന്റ് സംവിധാനത്തോടുകൂടിയ സിഗ്നല്‍ ആപ്പില്‍ വാട്‌സാപ്പ് പോലുള്ള മുന്‍നിര മെസേജിങ് സേവനങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങള്‍ ലഭ്യമാണ്.
ഇന്ത്യന്‍ ഭാഷകളായ ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്‍, ഉറുദു, വിയറ്റ്‌നാമീസ് ഭാഷകള്‍ സിഗ്നലില്‍ ഇപ്പോള്‍ ലഭ്യമാണ്.
Content Highlights: signal messaging app made available on ipad