വാട്‌സാപ്പ് വിട്ടുവരുന്ന ഉപയോക്താക്കളെ സ്വീകരിക്കാന്‍ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് സിഗ്നല്‍. ട്വിറ്ററിലൂടെയാണ് പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്ന കാര്യം സിഗ്നല്‍ പ്രഖ്യാപിച്ചത്. 

ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്നല്‍ പ്രൊഫൈലിലെ എബൗട്ട്  ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ എന്നിവ അതില്‍ ചിലതാണ്. 

ഐ.ഓ.എസ്. ഉപയോക്താക്കള്‍ക്കായി മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഫീച്ചറും ഫുള്‍ സ്‌ക്രീന്‍ പ്രൊഫൈല്‍ ഫോട്ടോയും നല്‍കും. 

കൂടാതെ സിഗ്നല്‍ വഴിയുള്ള വീഡിയോ കോളുകളില്‍ പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചില്‍നിന്നും എട്ട് ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 

അതേസമയം, ഈ ഫീച്ചറുകളിൽ പലതും നേരത്തെ തന്നെ വാട്സാപ്പിൽ ലഭ്യമായതും വാട്സാപ്പ് അവതരപ്പിക്കാനിരിക്കുന്നതുമാണ്. 

വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റിനെതിരെ പ്രതിഷേധം കനത്ത പശ്ചാത്തലത്തിലാണ് സിഗ്നല്‍ ആപ്പിലേക്ക് ആളുകളുടെ വരവ് വര്‍ധിച്ചത്. 

Content Highlights: signal app announced new features