പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട്‌സ് പുതിയ സീസണിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. പുതുമകളുമായെത്തുന്ന സാന്‍ഹോക്ക് മാപ്പ് ആണ് പുതിയ സീസണിന്റെ മുഖ്യസവിശേഷതകളിലൊന്ന്. പബ്ജി 8.1 അപ്‌ഡേറ്റ് പബ്ജിയുടെ ടെസ്റ്റ് സെര്‍വറുകളില്‍ എത്തിക്കഴിഞ്ഞു. ജൂലായ് 22 ന് ഇത് എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കിത്തുടങ്ങും. 

വലിയ മാറ്റങ്ങളാണ് സാന്‍ഹോക്ക് മാപ്പില്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തുകയും നിലവിലുള്ള സ്ഥലങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഭൂഗര്‍ഭ അറകളും, കയര്‍ പാലങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

മോങ്‌നായ് ഫാം മേഖല മാറ്റി പുതിയ എയര്‍ഫീല്‍ഡ് കൊണ്ടുവന്നു. മോങ്‌നായ് ഫാം കളിക്കാരെ ആകര്‍ഷിക്കുന്നില്ല എന്നതാണ് ഇത് ഒഴിവാക്കാന്‍ കാരണം. പുതിയ എയര്‍ഫീല്‍ഡില്‍ മോട്ടോര്‍ ഗ്ലൈഡര്‍ഉണ്ടാവും. 

pubgഡോക്‌സ് മേഖലയിലും മാറ്റം വരുത്തി. ഇവിടെ ലൂട്ട് ചെയ്യാനുള്ള ഹോട്ട്‌സ്‌പോട്ട് ആക്കിമാറ്റിയിട്ടുണ്ട്. ഗേറ്റ്എവേ എന്നാണ് ഇതിന് പേര്. ഇവിടെ നീന്തല്‍കുളത്തിനടുത്തുള്ള ബാറുകള്‍, ഡാന്‍സ് ക്ലബ് പോലുള്ളവ ഉണ്ടാവും. 

റൂയിന്‍സ്, മൗണ്ടന്‍, കേവ് പോലുള്ള സ്ഥലങ്ങളിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കേവിനുള്ളില്‍ ഒരു ക്ഷേത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുഴകള്‍ കടക്കുന്നത് എളുപ്പമാക്കുന്നതിനായി കൂടുതല്‍ പാലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പോരാട്ടം രസകരമാക്കുന്നതിന് പുതിയ ലൂട്ട് ട്രക്ക് സാന്‍ഹോക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ നഗരങ്ങളിലൂടെയും ഈ ലൂട്ട് ട്രക്ക് കടന്നുപോവും. തുടക്കത്തില്‍ നാല് ട്രക്കുകള്‍ ഉണ്ടാവും. ഈ ട്രക്കുകളെ കളിക്കാര്‍ ആക്രമിക്കണം. ആഘാതം ഏല്‍പ്പിക്കുന്നതിന് അനുസരിച്ച് ആയുധ സാമഗ്രികളും ഉപകരണങ്ങളും ശേഖരിക്കാനാവും. ലൂട്ട് ട്രക്ക് പൂര്‍ണണായും തകര്‍ക്കുന്നവര്‍ക്ക് ആയുധങ്ങളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വന്‍ ശേഖരം തന്നെ ലഭിക്കും. എന്നാല്‍ ഈ ട്രക്കുകള്‍ പൂര്‍ണമായും തകര്‍ക്കുന്നത് അത്ര എളുപ്പമല്ല. 

പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ക്കും ഗെയിം കണ്‍സോളുകള്‍ക്കുമായുള്ള പബ്ജിയുടെ 8.1 അപ്‌ഡേറ്റിലാണ് ഈ പുതിയ സാന്‍ഹോക്ക് മാപ്പ് ഉള്ളത്. മുകളില്‍ പരാമര്‍ശിച്ചവ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ പുതിയ അപ്‌ഡേറ്റില്‍ ലഭിക്കും.

Content Highlights: pubg 8.1 update major changes on sanhok map