തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് നാട്. കൊറോണ വ്യാപന കാലമായതിനാല്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലുമാണ് രാഷ്ട്രീയ പ്രചാരണവും സംവാദങ്ങളും നടക്കുന്നത്. പ്രത്യേകിച്ചും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ. 

എല്ലാ സവിശേഷ സാഹചര്യങ്ങളിലും ചില പ്രത്യേക വാട്‌സാപ്പ് സ്റ്റിക്കറുകള്‍ രംഗപ്രവേശം ചെയ്യാറുണ്ട്. തേഡ് പാര്‍ട്ടി ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ നിര്‍മിച്ച് വാട്‌സാപ്പില്‍ പങ്കുവെക്കാനാവുന്നതുകൊണ്ട് സ്റ്റിക്കറുകള്‍ക്ക് വാട്‌സാപ്പില്‍ പഞ്ഞമില്ല. 

തിരഞ്ഞെടുപ്പ് ചൂടില്‍ ഒരു കൂട്ടം രാഷ്ട്രീയ സ്റ്റിക്കറുകളുമായി എത്തിയിരിക്കുകയാണ് സ്റ്റിക്കര്‍ ഹണ്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. ഉപയോക്താക്കള്‍ക്ക് അവരുടെ രാഷ്ട്രീയ താല്‍പര്യം അനുസരിച്ചുള്ള സ്റ്റിക്കറുകള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 

ബിഗ് സോഫ്റ്റ് ടെക്‌നോളജീസ് എല്‍എല്‍പി ആണ് സ്റ്റിക്കര്‍ ഹണ്ട് എന്ന വാട്‌സാപ്പ് സ്റ്റിക്കര്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സ്റ്റിക്കറുകള്‍ ഉണ്ടാക്കാനുള്ള സൗകര്യവും ഇതിലുണ്ട്. 

രാഷ്ട്രീയ സ്റ്റിക്കറുകള്‍ മാത്രമല്ല. പലവിധ ആഘോഷങ്ങളുടെ ഭാഗമായുള്ള സ്റ്റിക്കറുകളും സ്റ്റിക്കര്‍ ഹണ്ട് ആപ്പില്‍ ലഭ്യമാണ്. 

Content Highlights: political malayalam whatsapp stickers sticker hunt app