സാന്‍ഫ്രാന്‍സിസ്‌കോ: സുഹൃത്തുക്കള്‍ക്ക് വളരെ എളുപ്പം പണമയച്ചുകൊടുക്കാന്‍ സഹായിക്കുന്ന പീര്‍ റ്റു പീര്‍ (peer to peer) പേമെന്റ്‌സ് ഫീച്ചര്‍ പരീക്ഷിക്കുന്നു. വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. 

ആഗോള തലത്തില്‍ ജനപ്രീതിയേറിയ വാട്‌സാപ്പില്‍ പേമെന്റ് സംവിധാനം അവതരിപ്പിക്കുന്നത്. നിലവില്‍ ഡിജിറ്റല്‍ വാലറ്റ് സേവനങ്ങള്‍ നല്‍കി വരുന്ന പേടിഎം, ഉള്‍പ്പടെയുള്ള മൊബൈല്‍ വാലറ്റുകള്‍ക്കും ഗൂഗിള്‍ തേസ് പോലുള്ള പേമെന്റ് സംവിധാനങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ഉള്‍പ്പടെ നിരവധി ബാങ്കുളുടെ അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന യുപിഐ പേമെന്റ് സംവിധാനമാണ് വാട്‌സ്ആപ്പിലുണ്ടാവുക.

എസ്.എം.എസ് വഴിയുള്ള വെരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് ശേഷമാണ് വാട്‌സ്ആപ്പില്‍ പേമെന്റ് സംവിധാനം ആക്റ്റീവേറ്റ് ആവുക. സെറ്റിങ്‌സ് മെനുവിലാണ് പേമെന്റ് സംവിധാനം ഉള്ളതെന്ന് ബീറ്റാ ടെസ്റ്റ് ഫീച്ചര്‍ കണ്ടവര്‍ പറയുന്നു.