ഴിഞ്ഞ കുറേ കാലമായി സാങ്കേതികരംഗത്തെ അതികായന്മാരായ ആപ്പിളും ഫെയ്‌സ്ബുക്കും തമ്മില്‍ പൊരിഞ്ഞ യുദ്ധത്തിലാണ്. ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇരു കമ്പനികളെയും തമ്മില്‍ പിണക്കുന്നത്. 

ഉപയോക്താക്കളില്‍നിന്ന് വലിയ രീതിയില്‍ വിവരശേഖരണം നടത്തുന്ന ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനരീതിയെ നേരത്തെ തന്നെ ആപ്പിള്‍ മേധാവി ടിം കുക്ക് എതിര്‍ക്കുന്നുണ്ട്. പൊതുവിടങ്ങളില്‍ പലപ്പോഴും ടിം കുക്ക് തന്റെ വിയോജിപ്പ് പരസ്യമാക്കിയിട്ടുള്ളതുമാണ്.

എന്നാല്‍, ഇത്തവണ ഇരുവരും തമ്മിലുള്ള പോര് അതിരു വിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിള്‍ സ്വീകരിച്ചുവരുന്ന ചില കര്‍ശന നടപടികളാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 

Tim Cook
ആപ്പിൾ മേധാവി ടിം കുക്ക് | Photo: Gettyimages

കമ്പനിയ്‌ക്കെതിരെ തുടരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും. കമ്പനിയെ നിലനില്‍പ്പിന് ഭീഷണിയാവും വിധം വിവരശേഖരണ പ്രക്രിയയെ എതിര്‍ക്കുകയും ചെയ്യുന്ന ആപ്പിളിനെ വിപണിയിലെ പ്രധാന എതിരാളിയായാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് കാണുന്നത് . 'നമുക്ക് വേദനിപ്പിക്കണം' (we need to inflict pain) എന്ന് ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് തന്റെ ജീവനക്കാരോട് പറഞ്ഞിരുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിള്‍ അവതരിപ്പിച്ച പുതിയ ഐ.ഓ.എസ്. പ്രൈവസി പോളിസിയുടെ പേരിലാണ് ആപ്പിളും ഫെയ്‌സ്ബുക്കും ഇപ്പോള്‍ കൊമ്പുകൊര്‍ത്തിരിക്കുന്നത്. ആപ്പിളിന്റെ നിലപാട് പരസ്യവിതരണത്തേയും ഡെവലപ്പര്‍മാരേയും ബാധിക്കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ വിമര്‍ശനം. 

ഈ പശ്ചാത്തലത്തില്‍ 'ആപ്പിളിനെ നേരിടാന്‍ ചെറുകിട വാണിജ്യസ്ഥാപനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു.' എന്ന തലക്കെട്ടോടെ അമേരിക്കന്‍ പത്രങ്ങളില്‍ ഫെയ്‌സ്ബുക്ക് ഫുള്‍ പേജ് പരസ്യം നല്‍കുകയും ചെയ്തു. 

ഉപയോക്താക്കളെ വ്യാപകമായി ട്രാക്ക് ചെയ്യുന്ന വ്യവസായ മാതൃക പിന്തുടരുന്നവര്‍ക്ക് സുതാര്യത, ഉപയോക്താക്കളുടെ തീരുമാനം എന്നത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും എന്നായിരുന്നു ഇതിനോടുള്ള ആപ്പിളിന്റെ പ്രതികരണം. 

ഉപയോക്താക്കള്‍ക്ക് അവരില്‍നിന്ന് ശേഖരിക്കപ്പെടുന്ന ഡാറ്റയ്ക്ക് മേലും അത് എങ്ങനെ ഉപയോഗിക്കപ്പെടണം എന്ന് തീരുമാനിക്കാനും അവസരം ഉണ്ടായിരിക്കണമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ടിം കുക്ക് ഒരു ട്വീറ്റില്‍ പറഞ്ഞു. 

ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഉടനീളം ഫെയ്‌സ്ബുക്കിന് ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നത് മുമ്പത്തെ പോലെ തന്നെ തുടരാനാവും. പക്ഷെ ഐ,ഓ,എസ്, 14 ആപ്പ് ട്രാക്കിങ് ട്രാന്‍സ്പരന്‍സി പ്രകാരം അവര്‍ അതിന് ഉപയോക്താക്കളോട് സമ്മതം ചോദിച്ചിരിക്കണം. പുതിയ പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് ടിം കുക്ക് കഴിഞ്ഞ ഡിസംബറിൽ പങ്കുവെച്ച ഒരു ട്വീറ്റ് ആണിത്.   

അതേസമയം, സാമ്പത്തികലാഭം ഉള്‍പ്പടെയുള്ള മറ്റ് പല ലക്ഷ്യങ്ങളും ഈ നീക്കത്തിലുടെ ആപ്പിളിനുണ്ടെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്ക് ഐ.ഓ.എസ്. ഉപകരണങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെങ്കില്‍ ഉപയോക്താക്കളില്‍നിന്ന് സമ്മതം വാങ്ങേണ്ടിവരും. പരസ്യ വിതരണ കമ്പനിയായതിനാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ നിയന്ത്രണം കൊണ്ടുവരാന്‍ ഗൂഗിളും തയ്യാറായിട്ടില്ല. മാത്രവുമല്ല, ആപ്പിളിന്റെ പുതിയ നീക്കത്തിനെതിരെ തന്നെയാണ് ഗൂഗിളിന്റെ നിലപാടും. 

Content Highlights: Mark Zuckerberg once asked his team to ‘inflict pain’ on Apple