ന്‍സ്റ്റാഗ്രാം സ്റ്റോറീസ് ഫീച്ചറിന്റെ രൂപകല്‍പനയില്‍ അടിമുടി മാറ്റം വരുന്നു. ഇഷ്ടപ്പെട്ട സ്റ്റോറികള്‍ ഒരു സ്ഥലത്ത് എളുപ്പത്തില്‍ കാണാന്‍ സാധിക്കും വിധമുള്ള മാറ്റങ്ങളാണ് വരുന്നത്. ആഡ് വീക്ക് മാസികയുടെ സോഷ്യല്‍ മീഡിയ മാനേജറായ ജൂലിയന്‍ ഗംബോയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിന്റെ പുതിയ രൂപഘടനയുടെ രണ്ട് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്.  

രണ്ടാഴ്ചയിലെ ഉപയോഗം കൊണ്ട് തന്റെ ഇന്‍സ്റ്റാഗ്രാം ഉപയോഗത്തില്‍ വലിയ മാറ്റം അനുഭവപ്പെട്ടുവെന്ന് പുതിയ രൂപകല്‍പനയെ കുറിച്ച് ജൂലിയന്‍ ട്വീറ്റ് ചെയ്തു. 

നെറ്റ്ഫ്‌ളിക്‌സിന് സമാനമായി തോന്നിയെന്നും ഇഷ്ടമുള്ളത് എടുക്കാനും ഒഴിവാക്കാനും നിരവധി ഓപ്ഷനുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂസ് ഫീഡ്  സ്‌ക്രീനിന്റെ മുകളിലായി രണ്ട് വരികളില്‍ സ്റ്റോറികള്‍ കാണാനാകുമെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് കൂടാതെ സ്‌റ്റോറികള്‍ എല്ലാം ഒരുമിച്ച് കാണുന്നതിന്. പുതിയ 'സീ ഓള്‍ സ്‌റ്റോറീസ്' ബാറും പുതിയ രൂപകല്‍പനിയില്‍ ഉണ്ടാവും. ഇതില്‍ ടാപ്പ് ചെയ്താല്‍ സ്റ്റോറികളെല്ലാം ഗ്രിഡ് ആയി മുഴുവന്‍ സ്‌ക്രീനിലും കാണാന്‍ സാധിക്കും. 

ഇത് കൂടാതെ ഇന്‍സ്റ്റാഗ്രാമിന്റെ ചാറ്റിങ് ആപ്ലിക്കേഷനായ ത്രെഡ്‌സിന് വേണ്ടി വീഡിയോ നോട്ട് എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനും ഇന്‍സ്റ്റാഗ്രാം ശ്രമിച്ചുവരികയാണ്. ഈ സവിശേഷതയിലൂടെ വീഡിയോയും ഓഡിയോയും ലൈവ് കാപ്ഷനുകളായി മാറുകയും. വീഡിയോ നോട്ട് ഫീച്ചറിലൂടെ ത്രെഡ്‌സ് ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാനും വ്യക്തമായി പ്രതികരിക്കാനും സഹായിക്കും

Content Highlights: Instagram to launch a huge stories redesign soon