ന്ത്യന്‍ വിപണിയില്‍ നിരോധിക്കപ്പെട്ടെങ്കിലും ആഗോള വിപണിയില്‍ ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിന് വലിയൊരു എതിരാളിയാണ്. യുവാക്കള്‍ വലിയ രീതിയില്‍ ടിക് ടോക്കിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.

ഈ അവസരത്തിലാണ് റീല്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം രംഗത്തെത്തിയത്. ടിക് ടോക്കിന് സമാനമായ ഹ്രസ്വ വീഡിയോ സേവനമാണ് റീല്‍സ്. 

ഇതില്‍ നിന്നും മാറി പുതിയൊരു സംവിധാനമൊരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം എന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മുകളിലേക്കും താഴേയ്ക്കും സൈ്വപ്പ് ചെയ്ത് കാണാവുന്ന വിധത്തില്‍ വെര്‍ട്ടിക്കലായി ക്രമീകരിക്കുന്ന സ്റ്റോറീസ് ഫീഡ് ആണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. 

നിലവില്‍ ഇന്‍സ്റ്റാഗ്രാം തുറക്കുമ്പോള്‍ മുകളില്‍ ചെറിയ വൃത്തങ്ങളിലായാണ് സ്‌റ്റോറീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും തുറന്ന് ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്ത് കാണും വിധമാണ് സ്റ്റോറീസ് ഫീഡ് ഇപ്പോഴുള്ളത്. 

നിലവില്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് പ്രവര്‍ത്തിക്കുന്ന പോലെ തന്നെയാവും ഇത്. മാത്രവുമല്ല മുകളില്‍ ചെറു വൃത്തങ്ങളിലായി സ്‌റ്റോറീസ് ക്രമീകരിക്കുന്നത് തുടരുകയും ചെയ്യും. 

ഈ പുതിയ ഫീച്ചറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സമീപഭാവിയില്‍ തന്നെ ഇത് നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: instagram testing vertical stories feed