ലാകാരിയും ടെക്‌നോളജിസ്റ്റുമായ തിയ മായ് ബോമാന്റെ @മെറ്റാവേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തെറ്റായി ബ്ലോക്ക് ചെയ്തതിന് മാപ്പ് പറഞ്ഞ് ഇന്‍സ്റ്റാഗ്രാം. 

ഇതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഫെയ്സ്ബുക്ക് മെറ്റാ എന്ന് പേര് മാറ്റിയത്. മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഈ പേരുമാറ്റം. അതേസമയം കമ്പനി പേര് മാറ്റിയതുകൊണ്ടാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത് എന്ന ആരോപണം ഇന്‍സ്റ്റാഗ്രാം നിഷേധിച്ചു.

ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ടിതമായ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്ന മെറ്റാവേഴ്‌സ് മേക്ക് ഓവേഴ്‌സ് എന്ന ബ്രാന്‍ഡിന് വേണ്ടി 2012 ലാണ് ബോമാന്‍ @metaverse ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഒരു ആപ്പ് ഉപയോഗിച്ച് ഫോണ്‍ ക്യാമറയിലൂടെ നോക്കുമ്പോള്‍ ഹോളോ ഗ്രാം ഗ്രാഫിക്‌സുകള്‍ പോപ് അപ്പ് ചെയ്യുന്ന നഖത്തിലൊട്ടിക്കുന്ന സ്റ്റിക്കറുകള്‍ ഈ ബ്രാന്‍ഡിന്റെ ഉല്‍പന്നങ്ങളിലൊന്നാണ്. ശരിക്കും പറഞ്ഞാല്‍ ഫേസ്ബുക്കിനും ഇന്ന് ഓഗ്മെന്റഡ് റിയാലിറ്റി ഗ്രാഫിക്‌സുകള്‍ ലഭ്യമാക്കിയ സ്‌നാപ്ചാറ്റ് പോലുള്ള സോഷ്യല്‍ മീഡിയാ ആപ്പുകള്‍ക്കും എത്രയോ മുന്നെ മെറ്റാവേഴ്‌സ് എന്ന ആശയത്തില്‍ അധിഷ്ടിതമായ പരീക്ഷണങ്ങള്‍ ബോമാന്‍ ആരംഭിച്ചിരുന്നു. 

Boumanഫെയ്സ്ബുക്ക് പേര് മാറ്റിയതിന് പിന്നാലെ തന്നെ അക്കൗണ്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് സംഭവത്തിന് പേര് മാറ്റവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്. ബ്ലോക്ക്‌ചെയ്യപ്പെടുമ്പോള്‍ ബോമാന്റെ അക്കൗണ്ടിന് 1000 ല്‍ താഴെ ഫോളോവര്‍മാരാണുണ്ടായിരുന്നത്. അക്കൗണ്ട് തിരികെ ലഭിക്കാന്‍ ഏറെ പരിശ്രമിച്ചെങ്കിലും യാതൊരു വിധ പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന് ബോമാന്‍ പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ ഈ സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണവും ക്ഷമാപണവുമായി ഇന്‍സ്റ്റാഗ്രാം നേരിട്ടെത്തിയത്. 

Content Highlights: Instagram sorry for blocking user named metaverse