ന്‍സ്റ്റാഗ്രാം ലൈറ്റ് ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും ഇനി ഇന്‍സ്റ്റാഗ്രാം റീല്‍സ് ആസ്വദിക്കാം. ഇന്‍സ്റ്റാഗ്രാം മൊബൈല്‍ ആപ്ലിക്കേഷന്റെ ചെറു പതിപ്പാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ്. 

അടുത്തിടെയാണ് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാം ലൈറ്റിലെ പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭിക്കുക. 

ഡിസംബര്‍ 20 മുതലാണ് ഇന്‍സ്റ്റാഗ്രാം ലൈറ്റ് ഇന്ത്യയില്‍ പരീക്ഷണമാരംഭിച്ചത്. രണ്ട് എംബിയില്‍ താഴെയാണ് ഈ ആപ്പിന്റെ വലിപ്പം. പ്രധാന ആപ്ലിക്കേഷനിലെ ചില വലിയ ഫീച്ചറുകള്‍ ഈ ചെറുപതിപ്പില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍സ്റ്റാഗ്രാ ലൈറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. 

ഇന്‍സ്റ്റാഗ്രാം ലൈറ്റ് പതിപ്പില്‍ നേരത്തെ ഇല്ലാതിരുന്ന ഫീച്ചറുകളാ റീല്‍സ്, ഐജി ടിവി എന്നിവ. ഇതില്‍ റീല്‍സ് ഇപ്പോള്‍ ലൈറ്റ് പതിപ്പിലും എത്തിയിരിക്കുകയാണ്. പ്രധാന ആപ്പിലേത് പോലെ റീല്‍സിനായി ഇന്‍സ്റ്റാഗ്രാം ലൈറ്റ് ആപ്പില്‍ പ്രത്യേകം ടാബ് നല്‍കിയിട്ടുണ്ട്. 

Content Highlights: instagram reels now available on instagram lite app