ടുവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ വെബ് വേര്‍ഷനില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനുള്ള സൗകര്യം അവതരിപ്പിച്ചു. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ ചിത്രങ്ങളും വീഡിയോയും എഡിറ്റ് ചെയ്ത് പങ്കുവെക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ മാറ്റം. 

ഇന്‍സ്റ്റാഗ്രാമിലെ ഉള്ളടക്കങ്ങള്‍ കാണാന്‍ നേരത്തെ തന്നെ ഇന്‍സ്്റ്റാഗ്രാം വെബ് വേര്‍ഷന്‍ ലഭ്യമായിരുന്നു. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കോ വീഡിയോ ഗ്രാഫര്‍ക്കോ താന്‍ പകര്‍ത്തിയ ദൃശ്യം മതിയായ എഡിറ്റിങ് വരുത്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കണമെങ്കില്‍ ആ ഫയല്‍ ആദ്യം ഫോണിലേക്ക് മാറ്റേണ്ടിയിരുന്നു. 

എന്നാല്‍ ഇനി ഫോണിന്റെ ആവശ്യമില്ലാതെ തന്നെ കംപ്യൂട്ടറില്‍ നിന്ന് ഫയലുകള്‍ ഇന്‍സ്റ്റാഗ്രാമിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാം. 

തുടക്ക കാലം തൊട്ട് തന്നെ ഫോണിന് വേണ്ടി മാത്രമായുള്ള ആപ്ലിക്കേഷനായാണ് ഇന്‍സ്റ്റാഗ്രാം നിലനിന്നിരുന്നത്. ഒരു ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം ഇന്നൊരു മള്‍ടി മീഡിയാ ആപ്ലിക്കേഷനാണ്. വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാനാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഉദ്ദേശ്യം. 

ചിത്രങ്ങളും വീഡിയോകളും വെബ് വേര്‍ഷനിലൂടെ അപ് ലോഡ് ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം ഇന്‍സ്റ്റാഗ്രാം മെസേജുകളും കംപ്യൂട്ടറില്‍ ഉപയോഗിക്കാന്‍ ഇനി സാധിക്കും. 

എന്‍ഗാര്‍ജറ്റ് ആണ് ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അധികം വൈകാതെ തന്നെ ആഗോള തലത്തില്‍ ഈ സൗകര്യം ലഭ്യമായേക്കും.