ന്‍സ്റ്റാഗ്രാം ലൈവ് റൂംസ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇതുവഴി ഉപയോക്താക്കള്‍ക്ക് മൂന്നോ അതിലധികമോ ആളുകളെ ലൈവ് വീഡിയോയില്‍ ചേര്‍ക്കാനാവും. നിലവില്‍ രണ്ട് പേര്‍ തമ്മില്‍ ഒരേ സമയം ലൈവില്‍ സംസാരിക്കാനുള്ള സൗകര്യം ലഭ്യമാണ്. 

ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്ന ഈ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കും. കോവിഡ്-19 ലോക്ക്ഡൗണുകളെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

പുതിയ ലൈവ് റഊം ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് മൂന്നോ അതിലധികമോ അതിഥികളെ ലൈവ് സ്ട്രീമില്‍ ചേര്‍ക്കാന്‍ സാധിക്കും. ഇത് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കമ്മ്യൂണിറ്റിയുമായി ഇടപഴകുന്നതിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് ഇന്‍സ്റ്റാഗ്രാം പറഞ്ഞു. 

ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആദ്യം ലൈവ് വീഡിയോ തുടങ്ങണം. ഇന്‍സ്റ്റാഗ്രാമില്‍ താഴെ മധ്യഭാഗത്തായുള്ള പ്ലസ് ചിഹ്നത്തില്‍ ടാപ്പ് ചെയ്താല്‍ ലൈവ് വീഡിയോ തുടങ്ങാനുള്ള ഓപ്ഷന്‍ കാണാം. ലൈവ് തുടങ്ങിയതിന് ശേഷം സ്‌ക്രീനില്‍ താഴെ ആയി അതിഥികളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ കാണാം. 

ഇന്ത്യയിലും ഇന്‍ഡൊനീഷ്യയിലും എല്ലാ ഉപയോക്താക്കള്‍ക്കുമായി താമസിയാതെ തന്നെ ഈ ഫീച്ചര്‍ ലഭ്യമാവും.

Content Highlights: instagram live rooms launched in india add three or more people on live