മണിക്കൂറുകളോളം വാട്‌സ്ആപ്പ് പ്രവര്‍ത്തന രഹിതമായത് ആഗോള തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പിന്റെ തന്നെ സഹസ്ഥാപനമായ ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രധാനമായും ഇന്ത്യയിലാണ് ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. കൂടാതെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലും ഇന്‍സ്റ്റാഗ്രാമിന് പ്രശ്‌നങ്ങളുണ്ടെന്നും ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.

Instagram outage
Instagram outage map from Down Detector

ഫീഡ് റിഫ്രഷ് ആവുന്നില്ലെന്നും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമുള്ള പരാതിയാണ് പ്രധാനമായുമുള്ളത്. മണിക്കൂറുകളോളം ഇന്‍സ്റ്റാഗ്രാം ലഭിക്കുന്നില്ലെന്നും ചിലര്‍ പറയുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം ഡൗണ്‍ എന്ന ഹാഷ്ടാഗില്‍  ട്വിറ്ററിലൂടെയാണ് ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികള്‍ പ്രചരിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പാണ് ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഒരു മണിക്കൂറോളം നിശ്ചലമായത്. ആഗോള തലത്തില്‍ വ്യാപകമായി നേരിട്ട പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ചുവെങ്കിലും പ്രശ്‌നത്തിന്റ കാരണമെന്തെന്ന് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.