നിങ്ങള്‍ വലിയ പ്രാധാന്യം നല്‍കാത്ത വാട്‌സാപ്പ് ചാറ്റുകള്‍ ഉണ്ടാവാം. അല്ലെങ്കില്‍ നിരന്തരം ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാവാം. അവയില്‍നിന്നുള്ള സന്ദേശങ്ങളുടെ നോട്ടിഫിക്കേഷന്‍ എങ്ങനെ ഒഴിവാക്കാം? നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കാന്‍ അല്ലെങ്കില്‍ മ്യൂട്ട് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്. 

അതിനായി ചെയ്യേണ്ടത് ഇത്രമാത്രം

  • ഏറ്റവും പുതിയ വാട്‌സാപ്പ് പതിപ്പാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. ഡാറ്റ ഓണ്‍ ചെയ്യുക
  • വാട്‌സാപ്പ് ആപ്ലിക്കേഷന്‍ തുറക്കുക
  • ഏതെങ്കിലും ചാറ്റ് വിന്‍ഡോ തുറക്കുക 

whatsapp

  • വിന്‍ഡോയുടെ വലതുഭാഗത്ത് മുകളിലുള്ള മെനു ബട്ടന്‍ തുറക്കുക
  • മ്യൂട്ട് നോട്ടിഫിക്കേഷന്‍ എന്നത് തിരഞ്ഞെടുക്കുക

whatsapp mute notification

  • ഇതില്‍ മൂന്ന് ഓപ്ഷനുകളുണ്ടാവും എട്ട് മണിക്കൂര്‍ നേരത്തേക്കും ഒരാഴ്ചയിലേക്കും അല്ലെങ്കില്‍ സ്ഥിരമായും ചാറ്റുകള്‍ നിശബ്ദമാക്കാം.
  • അതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക. സ്ഥിരമായി മ്യൂട്ട് ചെയ്യാന്‍ Always തിരഞ്ഞെടുക്കാം. 
  • ശേഷം OK ക്ലിക്ക് ചെയ്യുക

whatsapp mute notification

ഇതില്‍ തന്നെ നോട്ടിഫിക്കേഷനുകളില്‍ നിന്നുള്ള ശബ്ദം ഒഴിവാക്കി ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ മാത്രം നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍ കാണിക്കാന്‍ സൗകര്യമുണ്ട്. 

  • അതിന് മ്യൂട്ട് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്തതിന് ശേഷം എട്ട് മണിക്കൂര്‍, ഒരാഴ്ച, എല്ലായിപ്പോളും തുടങ്ങിയ ഓപ്ഷനുകളില്‍ നിന്നും ഒന്ന് തിരഞ്ഞെടുത്തതിന് ശേഷം ഏറ്റവും താഴെ കാണുന്ന Show notifications എന്നത് തിരഞ്ഞെടുത്താല്‍ മതി. 
  • മ്യൂട്ട് ഒഴിവാക്കാന്‍ ഇതേ ഓപ്ഷനില്‍ വന്ന് തിരഞ്ഞെടുത്തവ നീക്കം ചെയ്ത് OK ക്ലിക്ക് ചെയ്യുക വീണ്ടും ചാറ്റ് നോട്ടിഫിക്കേഷനുകള്‍ ഫോണില്‍ ലഭിക്കും.

Content Highlights; How to mute Whatsapp chats, permanently, groupchat settings