ന്‍സ്റ്റാഗ്രാമില്‍ പുതിയതായി ഒരു അക്കൗണ്ട് തുടങ്ങുമ്പോള്‍ ആ പ്രൊഫൈല്‍ ഇന്‍സ്റ്റാഗ്രാമിലെ എല്ലാവര്‍ക്കും കാണാനാവുംവിധം പബ്ലിക്ക് ആയിരിക്കും. പൊതുജനങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും പബ്ലിക്ക് അക്കൗണ്ടുകളാണ് നല്ലത്.

എന്നാല്‍ സ്വന്തം ചിത്രങ്ങള്‍, കുടുംബം, പെണ്‍മക്കള്‍, കുട്ടികള്‍ സുഹൃത്തുക്കള്‍ എന്നിവരുടെയെല്ലാം ചിത്രങ്ങള്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ആ അക്കൗണ്ടിന് അല്‍പ്പം സ്വകാര്യത വേണ്ടത് അനിവാര്യതയാണ്. 

നിര്‍വചിക്കാനാവാത്തവിധത്തിലുള്ള ദുരുപയോഗങ്ങളും കുറ്റകൃത്യങ്ങളും ഇന്ന് ഇന്റര്‍നെറ്റില്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗം നിങ്ങള്‍ക്ക് ഒരു ശല്യമാവാതിരിക്കാന്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിവെക്കാം. 

എങ്ങനെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കുക ?

  • അതിനായി ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ പോവുക. 
  • അതില്‍ വലത് ഭാഗത്ത് മുകളിലുള്ള ത്രീ ലൈന്‍ മെനു ബട്ടന്‍ തുറക്കുക. 
  • തുടര്‍ന്ന് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക. 
  • അതില്‍ പ്രൈവസി എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക
  • തുറന്നുവരുന്ന ഓപ്ഷനുകളില്‍ അക്കൗണ്ട് പ്രൈവസി തുറന്ന് പ്രൈവസി എന്നത് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ അക്കൗണ്ട് പ്രൈവറ്റ് ആയി മാറിയിരിക്കും. 

അക്കൗണ്ട് പ്രൈവറ്റ് ആയാല്‍ എന്താണ് നേട്ടം?

  • നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആവുന്നതോടെ നിങ്ങളുടെ പോസ്റ്റുകള്‍ നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. 
  • മാത്രവുമല്ല, നിങ്ങള്‍ക്ക് വരുന്ന ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിങ്ങളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ അതിന് സാധിക്കൂ. അതായത് അപരിചിതരായവരെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ അകറ്റി നിര്‍ത്താനാവും. 
  • അല്ലാത്ത പക്ഷം പുറത്ത് നിന്ന് നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുന്ന ആള്‍ക്ക് ' This Account is Private' എന്ന സന്ദേശം മാത്രമാണ് കാണാന്‍ സാധിക്കുക. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • നിങ്ങള്‍ അക്കൗണ്ട് പ്രൈവറ്റ് ആക്കുന്നതിന് മുമ്പ് നിങ്ങളെ ഫോളോ ചെയ്തവര്‍ക്കെല്ലാം തുടര്‍ന്നും നിങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്‌റ്റോറീസുമെല്ലാം കാണാന്‍ സാധിക്കും. 
  • നിങ്ങളുടെ പ്രൊഫൈല്‍ പിക്ചര്‍ പുറത്തുനിന്നുള്ളവര്‍ക്കെല്ലാം കാണാം. റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് അക്കൗണ്ട് സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് ഇത്. 
  • ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് നിങ്ങളുടെ പ്രൊഫൈലിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കും
  • അക്കൗണ്ടിലെ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കൗണ്ട് പ്രൈവറ്റ് ആക്കിയാലും അവ തുടര്‍ന്നും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. 
  • 13 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങാനാവും. ഏതെങ്കിലും കൗമാരക്കാരെ നിങ്ങള്‍ സഹായിക്കുന്നുണ്ടെങ്കില്‍ അവരുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കിവെക്കാന്‍ ശ്രദ്ധിക്കുക.

Content Highlights: how to make instagram account private and why