ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായിരിക്കുന്ന ഇന്‍സ്റ്റാ റീല്‍സിന് സമാനമായ ഷോര്‍ട്ട് വീഡിയോ സംവിധാനം ഫെയ്സ്ബുക്കിലും ഒരുങ്ങി. ഫെയ്സ്ബുക്ക് റീല്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഇന്നാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. തിരഞ്ഞെടുത്ത ഏതാനും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് മാത്രമായി അവരുടെ റീല്‍സ് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.
ഫെയ്സ്ബുക്ക് റീല്‍സ് ഇന്‍സ്റ്റഗ്രാം റീലിന് സമാനമാണെന്നാണ് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നത്. ടിക് ടോക്ക് വീഡിയോകള്‍ക്ക് സമാനമായി ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ ലഭിക്കുന്ന ഷോര്‍ട്ട് വീഡിയോസ് വിഭാഗത്തെ ഫെയ്സ്ബുക്ക് റീല്‍സിന് കീഴിലേക്ക് റീബ്രാന്‍ഡ് ചെയ്യാനാണ് പദ്ധതി. ന്യൂസ് ഫീഡില്‍ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകള്‍ നിര്‍മിക്കാനും പോസ്റ്റ് ചെയ്യാനുമുള്ള പരീക്ഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഫെയ്സ്ബുക്ക് ആരംഭിച്ചിരുന്നു. ഈ പരീക്ഷണവും ഇന്ത്യക്ക് മാത്രമായാണ് നടന്നിരുന്നത്.
ഉപയോക്താവ് അപ്ലോഡ് ചെയ്യുന്ന വീഡിയോയ്ക്ക് ഫെയ്സ്ബുക്ക് മ്യൂസിക് ലൈബ്രറിയില്‍ നിന്ന് മ്യൂസിക് തിരഞ്ഞെടുക്കാനും പല തരത്തിലുള്ള ഇഫക്ടുകള്‍ നല്‍കാനും ടൈം സെറ്റ് ചെയ്യാനും വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനുമുള്ള സൗകര്യങ്ങളും ഫെയ്സ്ബുക്ക് ഒരുക്കുന്നുണ്ട്. മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിക്കും ഫെയ്സ്ബുക്ക് ഒരുക്കിയിട്ടുള്ള റീല്‍സ് സംവിധാനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ പ്രമുഖ ഇന്‍സ്റ്റഗ്രാം ക്രീയേറ്റര്മാരായ പൂജ ദിംഗ്ര, ആശിഷ് ചഞ്ചലാനി, അവെസ് ദര്‍ബാര്‍, ബോംഗ് ഗൈ തുടങ്ങിയവര്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകള്‍ ഫെയ്സ്ബുക്ക് റീല്‍സിലേക്ക് നേരിട്ട് പങ്കുവെക്കാന്‍ സാധിക്കും. മറ്റ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം നിലവില്‍ ലഭിക്കില്ല. ടിക് ടോക്കിന് രാജ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് സംവിധാനം ഒരുക്കിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ഫെയ്സ്ബുക്കും സമാനമായ സംവിധാനം ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്.
Content Highlights: Facebook Introduce Short Video Platform Facebook Reels In India