ഡേറ്റിങ് ആപ്പുകള്‍ ഇന്ത്യയില്‍ നിരവധിയുണ്ട്. അവക്കിടയില്‍ ആന്റ് വീ മെറ്റ് (andwemet) വ്യത്യസ്തമാവുന്നത്  അത് നഗരവാസികളെ മാത്രം ലക്ഷ്യമിടുന്നു എന്നുള്ളതാണ് അതും 30 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രം. 

30 വയസിന് മുകളില്‍ പ്രായമപള്ളയാളുകള്‍ തീര്‍ച്ചയായും ഇരുപതുകളിലുള്ളവരേക്കാള്‍ വ്യത്യസ്തരും കൂടുതല്‍ അനുഭവ പരിചയത്തോടെ എത്തുന്നവരും ആയിരിക്കും. 20 കാര്‍ക്ക് വേണ്ടി ആവശ്യത്തില്‍ കൂടുതല്‍ ഡേറ്റിങ് ആപ്പുകള്‍ നിലവിലുണ്ട് എന്നും ആന്റ് വീ മെറ്റിന്റെ സ്ഥാപക ശാലിനി സിങ് പറഞ്ഞു. 

ഇന്ത്യയെ കൂടാതെ, അമേരിക്ക, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ് എന്നിവിടങ്ങളിലും ആന്റ് വീ മെറ്റ് ലഭ്യമാവും. 20 മിനിറ്റോളം നീളുന്ന രജിസ്‌ട്രേഷന്‍ നടപടിയാണ് ആന്റ് വി മെറ്റില്‍ അംഗമാവുന്നതിന് വേണ്ടത്. ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള അത്യാവശ്യമായ വ്യക്തിവിവരങ്ങള്‍ നല്‍കുന്നതിന് പുറമെ ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. സേവനം ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം. 

മാത്രവുമല്ല സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും അപ്​ലോഡ് നല്‍കണം. സേവനം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനാണിത്. കാരണം 60 ശതമാനം അക്കൗണ്ടുകള്‍ സ്ത്രീകളുടേതാണ്.

വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത തിരിച്ചറിയുന്നുവെന്നും അത് തടയാനുള്ള എല്ലാ മാര്‍ഗവും സ്വീകരിക്കിമെന്നും പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുമെന്നും ശാലിനി സിങ് പറഞ്ഞു. 

Content Highlights: andwemet dating app for urban indian above 30