ഡിജിറ്റല്‍ യുഗത്തില്‍ പുതിയ ചില ജോലികൾ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ബ്ലോഗർ, വ്ലോഗർ, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, ഇന്‍സ്റ്റാഗ്രാം മോഡലുകള്‍ അങ്ങനെ ചിലത് . സോഷ്യല്‍ മീഡിയാ പോസ്റ്റുകൾക്ക് മാത്രമായി പണം ചിലവാക്കുന്നവരുണ്ട്. ചിത്രങ്ങൾ പങ്കുവെക്കാനുള്ള ഇൻസ്റ്റാഗ്രാമിലാണ് അങ്ങനെയുള്ളവര്‍ അധികവും. മനോഹരമായ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്കായി അവർ വിലകൂടിയ ബ്രാന്റഡ് വസ്ത്രങ്ങളും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളും വാങ്ങുന്നു. ചിലര്‍ ലോകം ചുറ്റാനിറങ്ങുന്നു. അങ്ങനെ ആരാധകരെ കൂട്ടുന്നു. 

ഈ ആരാധക ശേഷി പലപ്പോഴും അവരെ സോഷ്യല്‍ മീഡിയാ സെലിബ്രിട്ടികളാക്കി മാറ്റുന്നു. അങ്ങനെ ഭാഗ്യം സിദ്ധിക്കുന്ന ചിലര്‍ക്ക് അത് വരുമാനമുണ്ടാക്കിക്കൊടുക്കുന്നു. മറ്റു ചിലരാകട്ടെ പിടിച്ച് നില്‍ക്കാനാവാതെ വലിയ പ്രശ്‌നങ്ങളിലേക്കും പ്രയാസങ്ങളിലേക്കും കാലിടറി വീഴുന്നു.

 

Winter, who? ☀️

A post shared by Lissette Calveiro (@lissettecalv) on

ഇരുപത്താറുകാരിയായ ലിസെറ്റ് കാല്‍വെറോയുടെ തന്നെ കഥയെടുക്കാം.  ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ഫോളോവര്‍മാരുള്ള കാല്‍വെറോ തന്റെ വേഷവൈവിധ്യവും രൂപവുമെല്ലാം നിലനിര്‍ത്താനുള്ള പെടാപ്പാടിലായിരുന്നു.

ന്യൂയോര്‍ക്കുകാരിയായ കാല്‍വെറോ സ്ഥിരമായി പുറത്ത് നിന്നാണ് ഭക്ഷണം കഴിക്കാറ്. നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ സമയം ചിലവഴിക്കാറ്. എല്ലാം ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി. 

അതേസമയം ഈ പുറംമോടികളുടെയെല്ലാം പിറകില്‍ അവര്‍ വലിയ കടങ്ങള്‍ വാരിക്കൂട്ടുകയായിരുന്നു. കടബാധ്യത കാല്‍വെറോയ്ക്ക് താങ്ങാവുന്നതിലും അധികമായി കുമഞ്ഞുകൂടി. മികച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതെന്ന്കാല്‍വെറോ തന്നെ പറയുന്നു. 

ഇടയ്ക്ക്  മാതാപിതാക്കള്‍ക്കൊപ്പം മിയാമിയിലേക്ക് പോയ കാല്‍വിറോ അവിടെ ഒരു ജോലി കണ്ടെത്തി പക്ഷെ 7000 യൂറോയിലധികം വരുന്ന കടബാധ്യത നേരിടാന്‍ അവര്‍ നന്നേ പ്രയാസപ്പെട്ടു. ഒപ്പം ഇന്‍സ്റ്റാഗ്രാമിലെ ചെലവുകളും വര്‍ധിക്കാന്‍ തുടങ്ങി. 

 

(not) #NYFW

A post shared by Lissette Calveiro (@lissettecalv) on

യാഥാര്‍ത്ഥ്യത്തിലായിരുന്നില്ല എന്റെ ജീവിതം, എന്റെ തലയ്ക്ക് മുകളില്‍ കടം കുന്നൂകൂടുകയായിരുന്നു. കാല്‍വെറോ പറയുന്നു. 

ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം.  മാസത്തിലൊരിക്കല്‍ ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി 1000 ഡോളറിലധികം ചെലവാക്കി. യാത്രാചെലവുകളും പെരുകി. ടെക്‌സാസിലേക്ക് തിരികെ വരുന്നതിന് ഒരിക്കല്‍ 700 ഡോളര്‍ വരെ കാല്‍വെറോ ചെലവാക്കുകയുണ്ടായി. 2016 ല്‍ കാല്‍വെറോ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്‍സ്റ്റാഗ്രാമിന് വേണ്ടി മാത്രമുള്ളതായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാല്‍വെറോ ആ കടബാധ്യയെല്ലാം മറികടന്നു. അതിനായി സോഷ്യല്‍ മീഡിയയില്‍നിന്നും ഒരുപടി അകലം പാലിക്കാന്‍ കാല്‍വെറോ തീരുമാനിച്ചു. ഒപ്പം വരുമാനം കൃത്യമായി വകയിരുത്തി. തന്റെ പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്.

 

Honestly, just leave me here.

A post shared by Lissette Calveiro (@lissettecalv) on

' ആരും ഇന്‍സ്റ്റാഗ്രാം ചെലവുകളെ കുറിച്ച് സംസാരിക്കാറില്ല. പെണ്‍കുട്ടികള്‍ അവരുടെ ചിത്രത്തെ കുറിച്ചാലോചിച്ച് നടക്കുന്നത് കാണുമ്പോള്‍ ഇപ്പോഴെനിക്ക് ആശങ്ക തോന്നുന്നു. ഒരുപാട് അവസരങ്ങള്‍ എനിക്കുണ്ടായിരുന്നു. പണം എനിക്ക് മറ്റെന്തിലെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കുമായിരുന്നു. ഇന്ന് ഞാന്‍ ചെയ്യുന്നതിലെല്ലാം കൂടുതല്‍ അര്‍ത്ഥമുണ്ട്, ആധികാരികതയുണ്ട്. കാല്‍വേറൊ പറയുന്നു. 

സോഷ്യല്‍ മീഡിയയോടുള്ള അഭിനിവേശം ഇന്ന് അതിരുകളില്ലാതെ വ്യാപിക്കുകയാണ്. അതുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതിന്റെ ഗുണദോഷങ്ങളെ കുറിച്ചുള്ള തിരിച്ചറിവിലേക്ക് വിരല്‍ ചൂണ്ടുകയാണ് കാല്‍വെറോയുടെ അനുഭവം.

Source: ibtimes

Content Highlights:  model spiralled into debt on the search for 'the perfect gram .Lissete Calveiro