ടുത്തിടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബഹിരാകാശ ഗവേഷകനായ ബോബ് ബെങ്കെന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളാണിത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള സൂര്യോദയത്തിന്റെ ദൃശ്യം. സൂര്യോദയത്തിന്റെ വിവിധ ഘട്ടങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഭൂമിയിലെ ജനങ്ങളെ തീര്‍ത്തും ആശ്ചര്യപ്പെടുത്തുന്ന ദൃശ്യങ്ങളാണിവ. 

ബഹിരാകാശ നിലയത്തിലിരുന്ന് ഒരു ദിവസം 16 സൂര്യോദയങ്ങളാണ് ഗവേഷകര്‍ കാണുന്നത്. കാരണം 90 മിനിറ്റുകൊണ്ടാണ് ബഹിരാകാശ നിലയം ഭൂമിയെ ഒരു തവണ ചുറ്റുന്നത്. 24 മണിക്കൂറുള്ള ഒരു ദിവസം ഇത് പല തവണ ആവര്‍ത്തിക്കുന്നു. 

അടുത്തിടെ ഭൂമിയിലെ മിന്നല്‍ വെളിച്ചത്തിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യവും ബോബ് ബെങ്കെന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. 

മെയ് 30 ന് ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളില്‍ ബഹിരാകാശ നിലയത്തിലെത്തിയ ബോബ് ബെങ്കെനും ഡഗ്ഗ് ഹര്‍ളിയും ഓഗസ്റ്റ് രണ്ടിന് ഭൂമിയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: sunrise from international space station bob behnken