ഫോസില്‍ പഠനങ്ങളിലൂടെയും മറ്റും ദിനോസറുകളുടെ രൂപവും ശബ്ദവും ചലനരീതിയും ആഹാരരീതിയെയുംക്കുറിച്ച് ശാസ്ത്രലോകത്തിന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഡിനോസറുകളുടെ ലൈംഗിക രീതി ഇന്നും ശാസ്ത്രത്തിന് അജ്ഞമാണ്. ഇണചേരവേ ഫോസിലായിത്തീര്‍ന്ന ഒരു ദിനോസറിനെയും ഇന്നേവരെ കണ്ടെത്തിയിട്ടില്ല. അത്തരത്തില്‍ പ്രിസര്‍വ് ചെയ്യപ്പെട്ട പഴക്കമുള്ള ഏക നട്ടെല്ലുള്ള ജീവി കടലാമയാണ്. 4.7 കോടി വര്‍ഷം മുമ്പുള്ള ഇണചേരുന്ന കടലാമ ഫോസിൽ അടുത്തിടെ കണ്ടെത്തിയിരുന്നു.

ഫോസില്‍ നോക്കി ഒരു ദിനോസര്‍ ആണാണോ പെണ്ണാണോ എന്ന് എളുപ്പം തിരിച്ചറിയാനാവില്ല. മാത്രവുമല്ല ദിനോസറുകളുടെ ലൈംഗിക സ്വഭാവം കാണിക്കുന്നഫോസില്‍ അവശിഷ്ടങ്ങളും ഇന്നേവരെ ലഭ്യമായിട്ടില്ല. എന്നാല്‍ പക്ഷികളെക്കുറിച്ച് നമുക്ക് അറിയാവുന്ന ഉള്‍ക്കാഴ്ചകള്‍ വെച്ച് പാലിയന്റോളജിസ്റ്റുകള്‍ ദിനോസറുകളുടെ ലൈംഗികജീവിതം മനസ്സിലാക്കാന്‍ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്.

വ്യത്യസ്ത ലിംഗത്തില്‍പെട്ട ജീവികള്‍ പൊതുവെ കാഴ്ചയില്‍ വ്യത്യസ്തമായിരിക്കും. ആണ്‍സിഹംവും പെണ്‍സിംഹവും ആണ്‍മയിലും പെണ്‍മയിലും തമ്മിലുള്ള വ്യത്യാസങ്ങള്‍ പോലെ. ടി റക്‌സുകളിലെ(ദിനോസറുകളിലെ മാസംഭോജി വിഭാഗം) ആണും പെണ്ണും കാഴ്ചയില്‍ ഈ വ്യത്യാസങ്ങള്‍ കാണിച്ചിരുന്നു എന്നാണ് നിഗമനം. 

പെണ്‍ ടി റക്‌സുകള്‍ ആണ്‍ ടി റക്‌സുകളേക്കാള്‍ വലുപ്പം കൂടുതലായിരുന്നു എന്നാണ് മുൻ കണ്ടെത്തലുകള്‍. എന്നാല്‍ അത് വിശ്വസനീയമല്ല. വലിയ ദിനോസർ ഫോസിൽ പ്രായപൂർ്തതിയായ വലിയ ദിനോസറിന്റെയും ചെറിയ ഫോസിൽ പ്രായം കുറഞ്ഞ ദിനോസറുകലുടേതും ആകാനിടയുള്ളതുകൊണ്ടാണ്. അതിനാൽ തന്നെ വലിപ്പം നോക്കി ദിനോസര്‍ ഫോസില്‍ പെണ്ണിന്റെയാണോ ആണിന്റെയാണോ എന്ന് ശങ്കയ്ക്കിടയില്ലാത്ത വിധം തീര്‍ത്ത് പറയാനാവില്ലെന്ന് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സ്റ്റിയിലെ ശാസ്ത്രജ്ഞന്‍ ഡീന്‍ ലോമാക്‌സ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേറ്റീ ഹണ്ടാണ് ദിനോസറുകളുടെ ലൈംഗികതയിലേക്ക് വെളിച്ചം വീശുന്ന ശാസ്ത്രപഠനങ്ങളെ ക്രോഡീകരിച്ചു കൊണ്ട് സിഎൻഎന്നിൽ ലേഖനം എഴുതിയത്.

12.5 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകള്‍ ആധുനിക പക്ഷി വര്‍ഗ്ഗങ്ങളുമായി നിരവധി സാമ്യതകള്‍ കാണിച്ചിട്ടുണ്ട്. പെണ്‍ പക്ഷികളുടെ വാലിലെ തൂവലുകള്‍ ആണ്‍ പക്ഷികളുടെ അത്ര നീളമില്ലാത്തുപോലെയുള്ള സവിശേഷതകളാണ് ദിനോസറുകളിലും കാണപ്പെട്ടത്.

നീണ്ട വാലില്ലാത്ത പുരാതന പക്ഷികളുടെ ഫോസിലുകളില്‍ അവശിഷ്ടങ്ങളിലെ മെഡുലറി ബോണുകളുടെ(പ്രത്യുത്പാദന സമയത്ത് പെണ്‍ പക്ഷിയില്‍ കാണപ്പെടുന്ന കാൽസ്യത്തിന്റെ അധിക ശേഖരമാണിത്. മുട്ടയുടെ പുറന്തോട് രൂപപ്പെടുന്നത് ഈ കാത്സ്യ ശേഖരം ഉപയോഗിച്ചാണ്) സാന്നിധ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 12.5 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറുകള്‍ ആധുനിക പക്ഷി വര്‍ഗ്ഗങ്ങളുമായി നിരവധി സാമ്യതകള്‍ കാണിച്ചിട്ടുണ്ട്. പെണ്‍ പക്ഷികളുടെ വാലിലെ തൂവലുകള്‍ ആണ്‍ പക്ഷികളുടെ അത്ര നീളമില്ലാത്തുപോലെയുള്ള സമാന സവിശേഷതകളാണ് ദിനോസറുകളിലും കാണപ്പെട്ടത്. ചില ദിനോസര്‍ ഫോസിലുകളില്‍ റിബണ്‍ തൂവല്‍പോലെയുള്ള വാല്‍ഭാഗമാണ് കാണിച്ചത്. ഈ സവിശേഷത ലൈംഗിക പ്രദര്‍ശനത്തിന് ഉപയോഗിച്ചതാവാമെന്നാണ് വ്യാഖ്യാനം. പെൺ ഡൈനോസറുകൾക്ക് ഈ അലങ്കാര വാലുകള്‍ ഇല്ലെന്ന് സംശയലേശമന്യേ തെളിയിക്കപ്പെട്ടതാണ്. 

dinosaur
ഹൈദരാബാദിലെ ബിഎം ബിർള സയൻസ്
മ്യൂസിയത്തിൽ നിന്ന് ർഫോട്ടോ: കെ ആർ വിനയൻ

ദിനോസറുകളുടെ ഫോര്‍പ്ലേ

തൂവലുകളുള്ള ദിനോസറുകളുടെ ഭംഗിയായി സംരക്ഷിക്കപ്പെട്ട ഫോസിലുകളില്‍ കളര്‍ പിഗ്മെന്റുകള്‍ അടങ്ങിയിരിക്കുന്ന കോശങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായത് ചില ദിനോസറുകള്‍ തിളക്കമുള്ള നിറങ്ങളുള്ളവയായിരുന്നെന്നാണ് . എന്നാൽ സിനിമകളില്‍ പലതും അവയെ ചാരം നിറഞ്ഞ പച്ച നിറത്തിലാണ് ചിത്രീകരിച്ചത്.  ഭാവിയില്‍ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു ഫോസില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

1990കളില്‍ ചൈനയില്‍ നിന്നു കണ്ടെത്തിയ തൂവലുള്ള ദിനോസറുകളെ കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഇന്ന കാണുന്ന പക്ഷികള്‍ ദിനോസറുകളുടെ അകന്ന ബന്ധുവാണെന്ന തിരിച്ചറിവിലേക്ക് ശാസ്ത്രലോകത്തെ എത്തിച്ചത്. പ്രത്യേകിച്ച് തെറാപോഡുകള്‍.


സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group


30 വര്‍ഷം മുമ്പ് വരെ ദിനോസറുകള്‍ക്ക് പക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ശാസ്ത്രസമൂഹത്തെ നമുക്ക് കാണാമായിരുന്നു എന്നാല്‍ പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ ഫോസില്‍ തെളിവുകള്‍ ലഭിച്ചതോടെ ആ കാഴ്ച്ചപ്പാടുകളും തിരുത്തപ്പെട്ടു. അതിനാല്‍ തന്നെ പക്ഷികളുടെ പെരുമാറ്റ രീതി വെച്ച് ദിനോസറുകള്‍ എങ്ങനെ പെരുമാറിയിരുന്നെന്നുള്ള നിഗമനത്തില്‍ എത്തിച്ചേരാമെന്ന് ലോമാക്‌സ് പറയുന്നു.

കൂടുണ്ടാക്കുന്ന ആണ്‍പക്ഷികള്‍ തങ്ങള്‍ കൂടു നിര്‍മ്മാണത്തില്‍ മികവുള്ളവരാണെന്ന് കാണിക്കാന്‍ നഖം കൊണ്ട് മണ്ണില്‍ മാന്തുമായിരുന്നു. ഇത് ഇണയെ ആകര്‍ഷിക്കാന്‍ ചെയ്തതാണെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഇണയെ ആകര്‍ഷിക്കാന്‍ ഈ പ്രവൃത്തി ദിനോസറുകളും ചെയ്തതിന്‍രെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 

കോളറാഡോയില്‍ നിന്ന് 10കോടി പഴക്കമുള്ള അത്തരത്തിലുള്ള ദിനോസറുകളുടെ മാന്തലുകള്‍ കണ്ടെത്തിയിട്ടുണ്ട്. 164 അടി (50 മീറ്റര്‍) നീളവും 49 അടി (15 മീറ്റര്‍) വീതിയുമുള്ള ഒരൊറ്റ പ്രദേശത്ത് 60 ലധികം വ്യത്യസ്ത സ്‌ക്രേപ്പുകള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

triceratops
ട്രൈസെറാടോപ്സ് വർഗ്ഗം

ദിനോസറുകളുടെ ലൈംഗികതയെക്കുറിച്ചുള്ള പഠനത്തില്‍ മണ്ണിലെ ഈ മാന്തല്‍ വലിയ പ്രാധാന്യമേറിയതാണെന്നാണ് കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ ജിയോളജി പ്രൊഫസര്‍ എമിരിറ്റസ് മാര്‍ട്ടിന്‍ ലോക്ക്‌ലിയുടെ പഠനത്തില്‍ പറയുന്നുണ്ട്.

പ്രീഹിസ്റ്റോറിക് ഫോര്‍പ്ലേയുടെ ഈ ശേഷിപ്പുകള്‍ ഇക്കാലത്തെ പക്ഷികളുടെ പെരുമാറ്റവുമായി വളരെ സാമ്യമുള്ളതാണ്. കൂടു കൂട്ടി മുട്ടയിടുന്നതിന് സമീപമാണ് പല പക്ഷികളുടെയും ഇത്തരം ഫോര്‍പ്ലേ മാന്തലുകള്‍ കാണാറുള്ളത്. അതിനാല്‍ തന്നെ ഈ അടയാളങ്ങൾ കണ്ടെത്തിയ പ്രദേശത്തും ആണ്‍ദിനോസറും പെണ്‍ ദിനോസറും ഒത്തുചേര്‍ന്നിരിക്കാമെന്നും അതിനടുത്ത് കൂടുകൂട്ടി ഇവ മുട്ടയിട്ടിരിക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 

dinosaur

പ്രോട്ടോസെറാടോപ്‌സ് ദിനോസറുകളുടെ തലയ്ക്ക് ചുറ്റുമുള്ള അസ്ഥികൊണ്ടു രൂപപ്പെട്ട ഫ്രില്‍ ആദ്യം ചൂടിനെ നിയന്ത്രിക്കാനായുള്ളതാണെന്നായിരുന്നു ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് എന്നാല്‍ ഈ ഫ്രില്‍ പെട്ടെന്നാണ് വിരിയുന്നതെന്നും(പോരിലേര്‍പ്പെടുന്ന കോഴികളുടെ കഴുത്തിനു ചുററും രൂപപ്പെടുന്നപോലെ) പൊതുവെ ലൈംഗികത ഉണരുന്ന വേളയിലാണ് ജീവികള്‍ പൊതുവെ ഇത്തരത്തില്‍ പൊടുന്നനെയുള്ള ശാരീരിക വിന്യാസങ്ങള്‍ പ്രകടിപ്പിക്കുകയെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ട്രൈസെറാടോപ്സ് ഇനത്തിൽപ്പെട്ടവയാണ് പ്രോട്ടോസെറാടോപ്സ്. 

ദിനോസര്‍ ഇണചേരുന്നതെങ്ങനെ

സസ്തനികളില്‍ മിക്കവയ്ക്കും ലൈംഗിക ബന്ധത്തിനും വിസര്‍ജ്ജ്യത്തിനും പ്രത്യേകം ദ്വാരമാണെങ്കിലും പക്ഷികളിലും ഉരഗങ്ങളിലും ഒറ്റ ദ്വാരമാണുള്ളത്. Cloaca എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ cloaca തമ്മില്‍ ചേര്‍ന്നാണ് പക്ഷികള്‍ ഇണചേരുന്നത്. ക്ലോക്കല്‍ കിസ്സിങ് ആണ് ഇതറിയപ്പെടുന്നത്. 

Psittacosaursu ഇനത്തില്‍പെട്ട ദിനോസറുകളുടെ ക്ലോക്ക കണ്ടെത്തിയ വിവരം ഈ വര്‍ഷമാദ്യം കറന്റ് ബയോളജയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനാല്‍ തന്നെ ദിനോസറുകളും ഇങ്ങനെയാവാം ലൈംഗികതയില്‍ ഏര്‍പ്പെട്ടതെന്നാണ് പാലിയന്‍രോളജിസ്റ്റുകളില്‍ പലരും കരുതുന്നത്. 

എന്നാല്‍ ഈ ക്ലോക്ക വഴി വെറും ക്ലോക്കല്‍ കിസ്സിങ്ങ് അല്ല നടന്നത് പകരം പെനട്രേറ്റീവ് സെക്‌സ്( മൃഗങ്ങളിലും മനുഷ്യരിലും നടക്കുന്നതുപോലുള്ള) ആകാം നടന്നതെന്നാണ് ബ്രിസ്റ്റള്‍ സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സിലെ പാലിയന്റോളജിസ്റ്റായ ജേക്കബ് വിന്‍തര്‍ പറയുന്നത്. ആൺ ദിനോസറുകൾക്ക് താറാവുകൾക്കും ഒട്ടകപക്ഷികൾക്കും ഉള്ളതുപോലെ പുരുഷലിംഗം ഉണ്ടായിരിക്കാമെന്നും ജേക്കബ്ബ് വിൻതർ പറയുന്നു.

കടപ്പാട് : https://edition.cnn.com/2021/09/20/world/dinosaur-sex-lives-scn/index.html

https://edition.cnn.com/2021/02/02/world/dinosaurs-frill-scn-trnd-protoceratops/index.html

https://edition.cnn.com/2021/01/19/world/dinosaur-fossil-sex-study-scn/index.html

https://www.eurekalert.org/news-releases/842097

content highlights: Study about the dinosaurs sex life and foreplays