ഭ്രമണപഥത്തില്‍ ഇന്നുവരെ എത്തിപ്പെടാത്തത്ര അകലത്തില്‍ വിനോദസഞ്ചാരികളെ അയയ്ക്കാന്‍ ഇലോണ്‍ മസ്‌കിന്റെ എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ് ഒരുങ്ങുന്നു. നാല് വിനോദസഞ്ചാരികളെയാണ് ഇത്തരത്തില്‍ ഭ്രമണപഥത്തിലേക്ക് അയയ്ക്കുന്നത്. ബഹിരാകാശ ടൂറിസം ഏജന്‍സിയായ സ്‌പേസ് അഡ്വഞ്ചേഴ്സുമായി ചേര്‍ന്ന് 2022-ലാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായുള്ള ധാരണാപത്രം ഇരു കമ്പനികളും ചൊവാഴ്ച ഒപ്പിട്ടു.

സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്സ്യൂള്‍ എന്ന ബഹിരാകാശ വാഹനത്തിലാണ് സഞ്ചാരികളെ കൊണ്ടുപോകുക. ടിക്കറ്റുനിരക്ക് എത്രയെന്ന് കമ്പനി പുറത്തിവിട്ടിട്ടില്ല. ഏകദേശം 10 കോടി ഡോളറിലധികം ചെലവ് വരുമെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ അതിസമ്പന്നരില്‍ പലരും ബഹിരാകാശ യാത്രയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സ്‌പേസ് അഡ്വഞ്ചേഴ്സ് പ്രസിഡന്റ് ടോം ഷെല്ലി പറഞ്ഞു. റഷ്യയുടെ സഹായത്തോടെ 2001-2009 കാലഘട്ടത്തില്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് എട്ട് ബഹിരാകാശ വിനോദയാത്രകള്‍ സ്‌പേസ് അഡ്വഞ്ചേഴ്സ് സംഘടിപ്പിച്ചിട്ടുണ്ട്.

Content Highlights: SpaceX will launch private citizens into orbit