നൂറ്റാണ്ട് അവസാനത്തോടെ സമുദ്രങ്ങള്‍ കടുംപച്ച നിറത്തിലേക്ക് മാറുമെന്ന് പഠനം. കാലാവസ്ഥാ മാറ്റമാണ് ഇതിന് കാരണം. ഭൗമ താപനിലയിലുള്ള വര്‍ധനവ് 2100 ഓടെ സമുദ്രജലത്തിന്റെ നിറംമാറ്റത്തിന് കാരണമാവുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സമുദ്ര താപനില കടലിലെ ആല്‍ഗകളില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഈ നിറംമാറ്റത്തിന് കാരണമായി പറയുന്നത്. പെട്ടന്നുള്ള നിറംമാറ്റമായിരിക്കില്ല ഇത്. അതുകൊണ്ടുതന്നെ ഈ നിറംമാറ്റം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ലെന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോ. സ്റ്റീഫനി ഡത്‌കെവിക്‌സ് പറഞ്ഞു.

ആല്‍ഗ ഗ്രോ ചെറുജല ജീവികളുടെ എണ്ണത്തില്‍ ജലത്തിലെ താപനില മാറ്റമുണ്ടാക്കും. നീല നിറത്തിലുള്ള മേഖല കൂടുതല്‍ നീലനിറമാര്‍ജിക്കും. ഫൈത്തോപ്ലാങ്ക്ടണ്‍ എന്ന ആല്‍ഗ സമുദ്ര താപനിലയിലുള്ള വര്‍ധനവ് മൂലം ചത്തുപോകുന്നതാണ് ഇതിന് കാരണം. ധ്രുവമേഖലയ്ക്കടുത്തുള്ള സമുദ്രത്തിലെ പച്ചനിറമുള്ള ഇടങ്ങളാകട്ടെ കൂടുതല്‍ പച്ചനിറമാര്‍ജിക്കും. ഇവിടെയുള്ള ജല താപനിലയുടെ വര്‍ധനവ് ചെറുജീവികളുടെ വര്‍ധനവിനിടയാക്കുന്നതാണിതിന് കാരണമെന്നും പഠനങ്ങള്‍ പറയുന്നു.

ഇത് ഗുരുതരമായ വിഷയമാണെന്ന് സ്റ്റീഫനി ഡത്‌കെവിക്‌സ് പറഞ്ഞു. ഈ മാറ്റം പക്ഷെ കാണാന്‍ സാധിക്കില്ല. കാരണം നീലനിറമുള്ള മേഖലയില്‍ അത് നീല നിറമായിതന്നെ തുടരും. എന്നാല്‍ ധ്രുവമേഖലയിലാണ് പച്ചനിറത്തില്‍ വര്‍ധനവുണ്ടാവുക. 

കാലാവസ്ഥാ മാറ്റം ഫൈത്തോപ്ലാങ്ക്ടണ്‍ ആല്‍ഗയില്‍ മാറ്റമുണ്ടാക്കും. അവയുടെ ഭക്ഷ്യ ശൃംഖലയില്‍ അത് മാറ്റമുണ്ടാക്കും. ആല്‍ഗകള്‍ പച്ചനിറമാണ് പ്രതിഫലിപ്പിക്കുന്നത്. അവയുടെ എണ്ണം വര്‍ധിച്ചാല്‍ ഭൂമിയെ ആകാശത്ത്  നിന്നും നോക്കുമ്പോള്‍ പച്ച നിറത്തിലാണ് കാണുക. ലോകം പച്ചനിറത്തിലേക്ക് മാറുന്നതോടൊപ്പം ഈ മാറ്റം ഭൂമിയുടെ ജൈവ വ്യവസ്ഥയെ നശിപ്പിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Source: the Sun

Content Highlights: Oceans will turn ‘deep GREEN’ by end of century