Apollo mission photos, Moon
ഉദിച്ചുയരുന്ന ഭൂമി. Apollo 12 ദൃശ്യം. ചിത്രം: NASA/JSC 

 

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി അമേരിക്കന്‍ ബഹികാശ ഏജന്‍സി നാസ 1967-1972 കാലയളവില്‍ 15 അപ്പോളോ ദൗത്യങ്ങള്‍ നടത്തി. അതില്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ അപ്പോളോ 11 ദൗത്യമാണ് പ്രസിദ്ധം. ആ ദൗത്യത്തില്‍ നീല്‍ ആംസ്‌ട്രോങും ബുസ് ആള്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങി. 

ഇവരുള്‍പ്പടെ 12 ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. ഭ്രമണപഥത്തിലെത്തിയിട്ടും ചന്ദ്രന്റെ പ്രതലത്തിലിറങ്ങാന്‍ ഭാഗ്യം കിട്ടാതെ തിരികെ പോന്നവരുമുണ്ട്. 

ഇതിന്റെയെല്ലാം ഒട്ടേറെ ദൃശ്യങ്ങള്‍ നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞതാണ്. എന്നാല്‍, അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി പകര്‍ത്തിയ, ഇതുവരെ പുറത്തുവരാത്ത 8400 ലേറെ ചിത്രങ്ങള്‍ ഇപ്പോള്‍ നാസ പുറത്തുവിട്ടിരിക്കുന്നു. ഉന്നത റിസല്യൂഷനിലുള്ള ചാന്ദ്രദൗത്യ ദൃശ്യങ്ങള്‍ Flickr ല്‍ നാസ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Apollo mission photos, Moon landing
ബഹിരാകാശ സഞ്ചാരികളായ ഹാരിസണ്‍ ഷിമിറ്റ്, ജീന്‍ സെര്‍നാന്‍ എന്നിവര്‍. Apollo 17 ദൃശ്യം. ചിത്രം: NASA/JSC 

 

ചന്ദ്രനിലേക്ക് വിട്ട യാത്രികരുടെ പക്കല്‍ ഏതാനും 'ഹാസ്സല്‍ബ്ലാഡ് ക്യാമറ'കളും ( Hasselblad cameras ) നാസ കൊടുത്തുവിട്ടിരുന്നു. ആ ക്യാമറകളുപയോഗിച്ച് അപ്പോളോ യാത്രികര്‍ പകര്‍ത്തിയ ആയിരക്കണക്കിന് ദൃശ്യങ്ങള്‍ ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. 

ആ ദൃശ്യങ്ങളുടെ ശേഖരമായ 'പ്രോജക്ട് അപ്പോളോ ആര്‍ക്കൈവി'ന്റെ ( Project Apollo Archive ) ചുമതലക്കാരന്‍ കിപ് ടീഗ് ആണ്, ആയിരക്കണക്കിന് അപ്പോളോ ദൃശ്യങ്ങളെ ഹൈറിസല്യൂഷന്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്. 

Apollo mission photos
Apollo 15 ല്‍ നിന്നുള്ള കാഴ്ച. ചിത്രം: NASA/JSC 

 

അപ്പോളോ ഹാസ്സല്‍ബ്ലാഡ് ക്യാമറ ഫിലിം മാഗസിനുകള്‍ വീണ്ടും സ്‌കാന്‍ ചെയ്യുന്ന പ്രവര്‍ത്തനം 2004 മുതല്‍ നാസയുടെ ജോണ്‍സന്‍ സ്‌പേസ് സെന്ററില്‍ ആരംഭിച്ചു-ദി പ്ലാനറ്ററി സൊസൈറ്റിയോട് ടീഗ് പറഞ്ഞു. അങ്ങനെ സ്‌കാന്‍ചെയ്ത ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ മെച്ചപ്പെടുത്തി ഓണ്‍ലൈനില്‍ ലോഡ് ചെയ്യുകയായിരുന്നു. 

ഇതിലൂടെ, ഇതുവരെ കാണാത്ത നൂറുകണക്കിന് ചാന്ദ്രദൗശ്യങ്ങളും സ്‌പേസ് ചിത്രങ്ങളുമാണ് ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇനിയും ഏറെ ചിത്രങ്ങള്‍ ഓണ്‍ലൈനിലെത്താനുണ്ടെന്ന് ടീഗ് പറയുന്നു. 

ഇപ്പോള്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ചില അപ്പോളോ ദൗത്യങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. അവ ഉടനെത്തുമെന്ന് ടീഗ് അറിയിക്കുന്നു.

 

Apollo mission photos
Apollo 14

 

Apollo mission photos, Moon Landing
Apollo 16

 

Apollo mission photos
Apollo 17

 

Apollo mission photos, Moon Landing
Apollo 17

 

Apollo mission photos, Moon Landing
Apollo 9

 

Apollo mission photos
Apollo 17