ശ്രീഹരിക്കോട്ട:  ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത് ചരിത്രനേട്ടമാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍. 

ചന്ദ്രയാന്‍ രണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. നേരത്തെ സാങ്കേതിക തകരാര്‍ കണ്ടെത്തിയവരെയും അത് പരിഹരിച്ച് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചവരെയും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പ്രത്യേകം അഭിനന്ദിച്ചു. 

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണവാഹനത്തില്‍നിന്ന് വിജയകരമായി വേര്‍പ്പെട്ടതായും, ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇത് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. 

 

എല്ലാ ഇന്ത്യക്കാരും അഭിമാനിക്കുന്ന ദിവസമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നമ്മുടെ ശാസ്ത്രജ്ഞരുടെ കരുത്ത് തെളിയിക്കുന്നതാണെന്നും ശാസ്ത്രത്തിന്റെ പുതിയ അതിരുകള്‍ കണ്ടെത്താനുള്ള 130 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയത്തിന്റെ തെളിവാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

 Content Highlights: isro chairman k sivan addresses after successful launch of chandrayaan 2