ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ആർട്ടിക്- അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ കാനഡയ്ക്ക് കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത് . കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള താപനം ഉയരുന്ന സാഹചര്യത്തിൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ വർഷങ്ങളായി അതിവേഗത്തിൽ ഉരുകുകയാണ്.
എന്നാൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളികള്‍ മുൻസ്ഥിതിയിലേക്ക് മടങ്ങി വരാൻ പറ്റുന്ന ഘട്ടത്തെ (പോയിന്റ് ഓഫ് നോ റിട്ടേൺ) മറികടന്നു എന്നാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് .
വർഷത്തിൽ ലഭിക്കുന്ന മഞ്ഞുവീഴ്ചയുടെ അളവ് തിട്ടപ്പെടുത്തിയാൽ പുതുതായി രൂപപ്പെടുന്ന ഹിമാനികൾ, നഷ്ടപ്പെട്ടുപോയ ഹിമാനികളെ നികത്താൻ കഴിയില്ലെന്നാണ് പഠനം വ്യക്തമാകുന്നത്. കാലാവസ്ഥാ വ്യതിയാനം ഒരു പരിധിവരെ നിയന്ത്രിച്ചാൽ പോലും, ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ അതിവേഗത്തിൽ തന്നെ നശിച്ചുകൊണ്ടിരിക്കും.
ഗ്രീൻലാൻഡിൽ ഉരുകികൊണ്ടിരിക്കുന്ന 200 ഹിമാനികളുടെ 40 വർഷത്തെ ഉപഗ്രഹ ഡാറ്റകളാണ് ഗവേഷകർ വിശകലനം ചെയ്തത്. മഞ്ഞുപാളികളിൽ നിന്നും വേർപെട്ട് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഹിമാനികളുടെ അളവും ഓരോ വർഷവും ലഭിക്കുന്ന മഞ്ഞുവീഴ്ചയുടെ അളവും കണക്കിലെടുത്തു.
എന്നാൽ അഞ്ച് മുതൽ ആറ് വർഷം വരെയുള്ള കാലയളവിൽ സമുദ്രത്തിലേക്ക് പുറന്തള്ളുന്ന ഐസുകൾ മഞ്ഞുപാളികളിൽ കുന്നുകൂടുന്ന ഐസ് ഷീറ്റുകളെക്കാൾ വളരെ കൂടുതലാണെന്നാണ് ഗവേഷകർ എത്തിച്ചേർന്നത്.
നൂറ് വർഷത്തിനുള്ളിൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളി മുഴുവൻ ഉരുകിത്തീർന്നാൽ സമുദ്രനിരപ്പ് കുത്തനെ ഉരുകുകയും ലോകമെമ്പാടുമുള്ള തീരദേശ നഗരങ്ങൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങുമെന്നാണ് ഈ പഠനം മുന്നറിയിപ്പ് നൽകുന്നത്.
content highlights :Greenland’ s ice sheet has melted past point of no return